- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
നോർത്താംപ്ടൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ പ്രധാന പെരുന്നാൾ 23 24 തീയതികളിൽ
നോർത്താംപ്ടൺ: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിലെ നോർത്താംപ്ടൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ പ്രധാന പെരുന്നാൾ സെപ്റ്റംബർ 23 24 തീയതികളിൽ ഭദ്രാസന മെത്രാപ്പൊലീത്ത അഭി.ഡോ.മാത്യൂസ് മോർ അന്തിമോസ് തിരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടും.നിയുക്ത കോറെപ്പിസ്‌കോപ്പാ വന്ദ്യ രാജു ചെറുവള്ളിൽ,ഫാ.എൽദോ രാജൻ തുടങ്ങിയവർ സഹ കാർമികരാകും.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പെരുന്നാളിന് കലാവിരുന്നും ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും സ്നേഹവിരുന്നും കൊഴുപ്പേകും. ഇടവകയുടെ പ്രധാന പെരുന്നാളിൽ സംബന്ധിക്കുവാൻ ഏവരെയും പ്രത്യേകം ക്ഷണിക്കുന്നതായി വികാരി ഫാ.ജെബിൻ ഐപ്പ്,സെക്രട്ടറി ബിജോയി തോമസ്,ട്രഷറർ എൽദോസ് വർഗീസ്,കൺവീനർ വർഗീസ് ഇട്ടി തുടങ്ങിയവർ അറിയിച്ചു.
Next Story