ഇംഗ്‌ളണ്ടിൽ ക്രൂ കേന്ദ്രമായി പുതിയ സീറോ-മലബാർ മിഷൻ രൂപീകരിച്ചു.2005 മുതൽ കുർബ്ബാനയും പിന്നീട് വേദപാഠവും തുടർച്ചയായി നടന്നു വന്നിരുന്ന ക്രൂ വിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലാണ് പുതിയ മിഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.

ക്രൂ സെന്റ് മേരീസ് മിഷന്റെ ഉദ്ഘാടനം സെപ്റ്റംബർ 24 ഞായറാഴ്ച മൂന്നു മണിക്ക് ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കൽ നിർവഹിക്കുംവികാരി റവ ഫാ ജോർജ്ജ് എട്ടുപറയിൽ, കൈക്കാരന്മാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ് സെക്രട്ടറി ശ്രീമതി ബേബി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.