ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ബിസിനസ് മേഖലയിലെ പ്രമുഖര്‍ക്ക് ബിസിനസ് എക്‌സലെന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നു. ടോമിന്‍ ജെ. തച്ചങ്കരി, പോള്‍ പാറപ്പള്ളില്‍, എ.എം. രാജന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നതെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.
ബിസിനസിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.

വിവിധ പുരസ്‌കാരങ്ങള്‍ ഇവയാണ്.

  1. മികച്ച എംഎസ്എംഇ
  2. മികച്ച ലാര്‍ജ് സ്‌കെയില്‍ ബിസിനസ് സംരംഭം
  3. ട്രേഡിംഗ് സേവനത്തിലെ മികച്ച ബിസിനസ്സ് സംരംഭം

4.ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് അവാര്‍ഡ്

5.. ഇന്നൊവേറ്റീവ് സ്റ്റാര്‍ട്ടപ്പ് കമ്പനി

  1. ഏറ്റവും നൂതനമായ കമ്പനിക്കുള്ള ക്വാളിറ്റി എക്‌സലന്‍സ് അവാര്‍ഡ്
  2. മികച്ച വനിതാ സംരംഭക
  3. മികച്ച യുവസംരംഭക/ യുവസംരംഭകന്‍
  4. സിഎസ്ആറിലെ മികച്ച സംഭാവന
  5. സാമൂഹ്യക്ഷേമം/ഗ്രാമവികസനം എന്നിവയില്‍ മികച്ച സംഭാവന കാഴ്ചവയ്ക്കുന്ന വ്യക്തി/എന്‍ജിഒ
  6. ലൈഫ് ടൈം ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ്
  7. പരിസ്ഥിതി മേഖലയിലെ മികച്ച ബിസിനസ്സ്
  8. എജ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ജൂലായ് 29 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്റ്റേഴ്സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തന്‍ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം ബിസിനസ്സ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. ഒപ്പം സംരംഭകന്റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും സാധ്യതകളൊരുങ്ങും.

ബിസിനസ്സില്‍ നിക്ഷേപകരെ കണ്ടെത്താനും അനുയോജ്യമായ ബിസിനസ്സുകളില്‍ നിക്ഷേപം നടത്താനും വഴി തെളിയും. നിക്ഷേപത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് സംവദിക്കുകയും ചെയ്യാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ്സ് പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.