- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാപാര കരാർ ഇല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ മുഴുവൻ ബ്രിട്ടീഷുകാരെയും നാടുകടത്തും; ബ്രിട്ടനിലേക്കുള്ള മുഴുവൻ വിമാനങ്ങളും യൂറോപ്യൻ എയർപോർട്ടുകളിൽ പിടിച്ചിടും; ബ്രിട്ടനോട് പ്രതികാരം തീർക്കാൻ യൂറോപ്യൻ യൂണിയൻ ഒരുക്കിയ കെണിയുടെ വിശദാംശങ്ങൾ പുറത്ത്
ലണ്ടൻ: യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോവുകയാണെങ്കിൽ അത് യുകെയ്ക്ക് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് സ്ഥിരീകരിച്ച് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം വ്യാപാര കരാർ ഇല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ മുഴുവൻ ബ്രിട്ടീഷുകാരെയും നാടുകടത്തുമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കർ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ബ്രിട്ടനിലേക്കുള്ള മുഴുവൻ വിമാനങ്ങളും യൂറോപ്യൻ എയർപോർട്ടുകളിൽ പിടിച്ചിടുകയും ചെയ്യും. ഇത്തരത്തിൽ നോ ഡീൽ സാഹചര്യത്തിൽ ബ്രിട്ടനോട് പ്രതികാരം തീർക്കാൻ യൂറോപ്യൻ യൂണിയൻ ഒരുക്കിയ കെണിയുടെ വിശദാംശങ്ങൾ പുറത്തായിട്ടുണ്ട്. ബ്രെക്സിറ്റ് വിലപേശലുകൾ അവസാന ഘട്ടത്തിലും പരാജയപ്പെടുകയും യാതൊരു വിധത്തിലുമുള്ള ഡീലും ഇരുപക്ഷത്തിനുമിടയിൽ ഒപ്പ് വയ്ക്കപ്പെടാതിരിക്കുകയും ചെയ്താൽ കടുത്ത തിരിച്ചടിയായിരിക്കും നടത്തുകയെന്ന് യൂറോപ്യൻ യൂണിയൻ ഭീഷണിപ്പെടുത്തുന്നു. പുതിയ പദ്ധതിയനുസരിച്ച് ബ്രിട്ടീഷ് വിമാനങ്ങളെ യുകെയ്ക്കും യൂറോപ്പിനുമിടയിൽ പറക്കാൻ
ലണ്ടൻ: യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോവുകയാണെങ്കിൽ അത് യുകെയ്ക്ക് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് സ്ഥിരീകരിച്ച് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം വ്യാപാര കരാർ ഇല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലെ മുഴുവൻ ബ്രിട്ടീഷുകാരെയും നാടുകടത്തുമെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കർ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ബ്രിട്ടനിലേക്കുള്ള മുഴുവൻ വിമാനങ്ങളും യൂറോപ്യൻ എയർപോർട്ടുകളിൽ പിടിച്ചിടുകയും ചെയ്യും. ഇത്തരത്തിൽ നോ ഡീൽ സാഹചര്യത്തിൽ ബ്രിട്ടനോട് പ്രതികാരം തീർക്കാൻ യൂറോപ്യൻ യൂണിയൻ ഒരുക്കിയ കെണിയുടെ വിശദാംശങ്ങൾ പുറത്തായിട്ടുണ്ട്.
ബ്രെക്സിറ്റ് വിലപേശലുകൾ അവസാന ഘട്ടത്തിലും പരാജയപ്പെടുകയും യാതൊരു വിധത്തിലുമുള്ള ഡീലും ഇരുപക്ഷത്തിനുമിടയിൽ ഒപ്പ് വയ്ക്കപ്പെടാതിരിക്കുകയും ചെയ്താൽ കടുത്ത തിരിച്ചടിയായിരിക്കും നടത്തുകയെന്ന് യൂറോപ്യൻ യൂണിയൻ ഭീഷണിപ്പെടുത്തുന്നു. പുതിയ പദ്ധതിയനുസരിച്ച് ബ്രിട്ടീഷ് വിമാനങ്ങളെ യുകെയ്ക്കും യൂറോപ്പിനുമിടയിൽ പറക്കാൻ അനുവദിക്കുമെങ്കിലും അവയെ യൂറോപ്യൻ എയർപോർ്ട്ടുകൾക്കിടയിൽ പറക്കാൻ അനുവദിക്കില്ല. അല്ലെങ്കിൽ യൂറോപ്പിനും യുഎസിനും ഇടയിൽ ഇവയെ പറക്കാൻ അനുവദിക്കില്ലെന്നാണ് യൂണിയൻ മുന്നറിയിപ്പേകിയിരിക്കുന്നത്.
യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ യൂണിയൻ വിട്ട് പോയാൽ അത് യുകെയ്ക്ക് വൻ ദുരന്തമുണ്ടാക്കുമെന്നാണ് ജങ്കർ ആവർത്തിച്ച് മുന്നറിയിപ്പേകിക്കൊണ്ടിരിക്കുന്നത്. യുദ്ധത്തിന് ശേഷം അതിർത്തികളിൽ ഏറ്റവും വലിയ പ്രതിസന്ധി ഇതിനെ തുടർന്നുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. നോ ഡീൽ സാഹചര്യത്തിൽ സ്വീകരിക്കേണ്ടുന്ന കണ്ടിജൻസി പ്ലാൻ നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് യുറോപ്യൻ യൂണിയൻ കമ്മീഷൻ വെളിപ്പെടുത്തുന്നത്. നോ ഡീൽ സാഹചര്യത്തെ നേരിടുന്നതിനുള്ള കടുത്ത ഒരുക്കങ്ങൾ ഇന്നലെ ചേർന്ന തെരേസയുടെ കാബിനറ്റ് ആരംഭിച്ചിട്ടുണ്ട്.
നോ ഡീൽ സാഹചര്യത്തെ നേരിടാൻ ബില്യൺ കണക്കിന് പൗണ്ട് മുടക്കിയുള്ള അടിയന്തി പദ്ധതികൾക്കാണ് കാബിനറ്റ് രൂപം നൽകിക്കൊണ്ടിരിക്കുന്നത്. നോ ഡീൽ സാഹചര്യത്തിൽ 14 ഏരിയകളിൽ ബ്രിട്ടീഷ് പൗരന്മാരും ബിസിനസുകളുടെ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് ഇത് സംബന്ധിച്ച ബ്രസൽസ് ബ്ലൂ പ്രിന്റ് വ്യക്തമാക്കുന്നത്. ഫിനാൻഷ്യൽ സർവീസുകൾ, എയർ ട്രാൻസ്പോർട്ട്, കസ്റ്റംസ് എന്നിവ അതിൽ ചിലത് മാത്രമാണ്. ഇന്നലെയാണ് ഇത് സംബന്ധിച്ച പദ്ധതികൾ യൂറോപ്യൻയൂണിയൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോ ഡീൽ സാഹചര്യം മൂലമുണ്ടാകുന്ന ദോഷങ്ങൾ പരമാവധി കുറയ്ക്കുന്നതിനാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നതെന്നും യൂണിയൻ ഇതിനെ ന്യായീകരിക്കുന്നു.