പാരീസ്: യൂറോസ്റ്റാർ റെയിൽ വർക്കർമാർ ഏഴു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ മാസം രണ്ട് ആഴ്ചാവസാനങ്ങളിലായി നടത്തുന്ന പണിമുടക്കിൽ യാത്രാ ദുരിതം ഏറെയുണ്ടാകാനാണ് സാധ്യത. 12 മുതൽ 15 വരെയും അടുത്താഴ്ച 27 മുതൽ മൂന്നു ദിവസത്തേക്കുമാണ് യൂറോസ്റ്റാർ റെയിൽ വർക്കർമാർ പണിമുടക്ക് നടത്തുക. വർക്ക് ലൈഫ് ബാലൻസ് നിലനിർത്തുന്നതിന്റെ ഭാഗമായാണ് പണിമുടക്കെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

2008-ലെ എഗ്രിമെന്റ് നടപ്പാക്കുന്നതിൽ യൂറോ സ്റ്റാർ പരാജയപ്പെട്ടുവെന്നും തൊഴിൽ സമയങ്ങളിലെ അനിശ്ചിതത്വവും ഡ്യൂട്ടി റോസ്റ്ററിലെ പോരായ്മകളും പരിഹരിക്കണമെന്നുമാണ് യൂണിയന്റെ ആവശ്യം. റെയിൽ, മാരിടൈം, ട്രാൻസ്‌പോർട്ട യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള ഡ്യൂട്ട് റോസ്റ്ററും തൊഴിൽ സമയവും മൂലം തൊഴിലാളികൾക്ക് സോഷ്യൽ ലൈഫും ഫാമിലി ലൈഫും നഷ്ടമാകുന്നുവെന്നും ഇതിന് ഒരു പരിഹാരം കണ്ടെത്തണമെന്നുമാണ് ആവശ്യം.