ലയോര ഗ്രാമത്തിലെ സ്വർണ്ണ വ്യാപാരിയായിരുന്നു കോലപ്പനാചാരി. മകളുടെ പേരിലായിരുന്നു സ്വർണ്ണക്കട. തിരുവനന്തപുരത്തെ മൂന്നാമത്തെ വനിതാ കോളജിൽ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനി രാജി. പരീക്ഷയ്ക്ക് പഠിക്കാനിരിക്കുന്നത് കണ്ടിട്ടാണ് തലേദിവസം രാത്രി അച്ഛൻ കിടപ്പുമുറിയിൽ കടന്നത്- പിറ്റേന്നത്തെ പരിക്ഷയ്ക്ക മകൾ പഠിക്കട്ടെ.

വില്ലൻ - നായകൻ നെടുമങ്ങാട് നീറമൺകര ബസ്സ് ഡ്രൈവർ. സുന്ദരൻ..... തലേദിവസം ആഫീസിൽ ലീവ് നൽകിയിട്ട് കിള്ളിപ്പാലം സബ് രജിസ്റ്റാർ ആഫീസിൽ വേണ്ട ശട്ടം കെട്ടലുകൾ വരുത്തി കൃത്യം പത്ത് മണിക്ക് ആഫീസ് വാതുക്കൽ ഹാജർ - എല്ലാംവളരെ പെട്ടെന്നായിരുന്നു. പരീക്ഷ ഹാളിൽ കടക്കാതെ കനത്ത ഒരു ഹാന്റ് ബാഗുമായി രാജിയും ഒപ്പം കൂടി. 11.10ന് മാര്യേജ് രജിസ്റ്റർ ചെയ്തു. വധൂവരന്മാർ - ഇന്നലെ വരെ ഇവർ കമിതാക്കൾ ആയിരുന്നുവല്ലോ. പുറത്തിറങ്ങി ഒരു ടാക്‌സിയിൽ കയറി. വേളിയിലേയ്ക്ക്- സുഖവാസത്തിനല്ല- അന്ന് വേളി ഇത്ര പുരോഗമിച്ചിട്ടുമില്ല. ഷാജിയുടെ മുത്തശ്ശി താമസിക്കുന്നത് കുടുംബ വീട്ടിലാണല്ലോ. അവിടെ ചെന്നു കയറി മുത്തശ്ശിയോട് വിവരങ്ങൾ പറഞ്ഞു - കേട്ടിരിക്കുവാൻ അമ്മാവൻ മുരളി - ടൈറ്റാനിയം ജീവനക്കാരൻ മാത്രം.

1985 കാലഘട്ടം...... റൂറൽ എസ് പി സുരേന്ദ്രൻ സർ .......... ഉക്കമെഴുന്നേറ്റപ്പോൾ എം എൽ എയുടെ തലേദിവസത്തെ ഫോൺ മുഖാന്തിരമുള്ള ശുപാർശ പ്രകാരം പ്രകാശൻ പുതുമോടിയിൽ നിൽക്കുന്ന ഷാജിയെയും രാജിയേയും ഹാജരാക്കി. ഇത്രയേ പറഞ്ഞുള്ളു.
സാർ, ഷാജി ഹരിജൻ വിഭാഗത്തിൽ പെട്ടയാളാണ്......... ജൂവലറി ഉടമയുടെ മകളാണ് രാജി. ഇവരുടെ വിവാഹം രജിസ്റ്ററാക്കിയതിന്റെ പകർപ്പ്. ഇവളുടെ പേരിൽ ഒന്നരയേക്കർ റബ്ബറും അതിൽ ഒരു വീടും വലിയമലയ്ക്കും താഴെയുണ്ട്. ഇവർ ഇന്ന് അവിടെ താമസത്തിന് പോകുകയാണ്. സാർ വേണ്ട സഹായം ചെയ്തുതരണം. അവർ സുഖമായി ജീവിക്കട്ടെ. മൂന്നു കൊല്ലമായിട്ടുള്ള പ്രേമമാണ്.

ഓഹോ........ അങ്ങനെയാണോ? 10 മണിക്ക് എന്റെ ആഫീസിൽ വന്നാൽ മതി. ഞാനും മിശ്രവിവാഹിതനാടോ. ഞാൻ രണ്ട് പിസിമാരെ കൂടി വിട്ടുതരാം. സ്ഥലത്ത് സ്‌റ്റേഷനിൽ മെസ്സേജ് കൊടുക്കാം. - വേണ്ടത് ചെയ്യാം.

ഇപ്പോൾ രാജിയുടെ അച്ഛന്റെ ജോലിക്കാരിൽ ഒരാളെ കുടുംബസമേതം അവിടെ താമസിപ്പിച്ചിരിക്കുകയാണല്ലേ. ഒരു വനിത പൊലീസിനെ കൂടി അയച്ചുതരാം.....
അറസ്റ്റ് വേണ്ടിവന്നാൽ.......
സർവ്വം മംഗളം

പൊലീസിനെ കണ്ടപ്പോൾ കൂട്ടത്തിൽ മുതലാളിയുടെ ഇളയ മകളെ കൂടി കണ്ടപ്പോൾ മരിയപ്പനും കുടുംബവും പൊലീസ് ജീപ്പിൽ കയറി സ്ഥലം കാലിയാക്കി.
ഷാജി - രാജി ഫാമിലിക്ക് മൂന്ന് പെൺമക്കൾ. പഠിക്കുവാൻ മിടുക്കികൾ, കൂട്ടത്തിൽ സംവരണത്തിന്റെ സംരക്ഷണവും.......... കോലപ്പനാചാരി 2005ൽ ഹാർട്ട് അറ്റാക്ക് ആയി മരിച്ചു. കുടംബവീട്ടിൽ മരണത്തിൽ പങ്കെടുക്കാൻ രാജിയും ഷാജിയും പോയിരുന്നു. മറ്റ് സഹോദരങ്ങലുമായി നല്ല ബന്ധം തുടരുന്നു. ജൂവലറി അടച്ചുപൂട്ടി. 32 പവൻ സ്വർണാഭരണങ്ങളടങ്ങിയ ചെറിയ ഒരു കിഴി പുസ്തക സഞ്ചിയിൽ കരുതി പരീക്ഷ എഴുതാതെ ജീവിത പരിക്ഷയ്ക്ക് ഹാജരായ രാജി തുടർന്ന് നിത്യജീവിത പരീക്ഷണങ്ങൾക്ക് നേതൃത്വം കൊടുത്തു മുന്നേറി. രാജിക്ക് 45-ാം വയസിൽ തന്റെ ഇണയെ നഷ്ടപ്പെട്ടു. മെനഞ്ചൈറ്റിസ് ആയിരുന്നു. ആശുപത്രി വാസം - എല്ലാം പെട്ടെന്നായിരുന്നു.

പിന്നെ......... കുട്ടികൾ........ അവരിൽ ഒരാളുടെ വിവാഹം ഷാജിയുള്ളപ്പോൾ നടന്നു. മറ്റ് രണ്ടു പേരുടെ വിവാഹം പിന്നീട് രാജി നിന്ന് നടത്തിച്ചു. മക്കളിൽ ഒരാൾ ഇപ്പോൾ അമേരിക്കയിലാണ്.

സാഹസികതയ്ക്ക് കൂട്ടുനിന്നവർ തമ്മിൽ കാണുമ്പോൾ ഓർത്ത് ചിരിക്കുവാൻ ഏറെ കാര്യങ്ങൾ....
എസ് പി സുരേന്ദ്രൻ സാറിന്റെ സന്ദർഭോചിതമായ ഇടപെടൽ........ എത്ര കറക്ട്.