- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവാൻജലിക്കൽ സഭ കുവൈറ്റ് ഇടവക; സുവർണ ജൂബിലി സമാപനം 29ന്
കുവൈറ്റ് സിറ്റി: ഇവാൻജലിക്കൽ സഭ കുവൈറ്റ് ഇടവക സുവർണ ജൂബിലി സമാപനം 29നു വൈകിട്ടു 7 മണിക്ക് എൻ ഈ സി കെ പള്ളിയിലും പാരിഷ് ഹാളിലും ആയി നടക്കുന്ന പൊതുയോഗത്തിൽ വച്ച് ബിഷപ്പ്. റൈറ്റ് റവ. ഡോ. തോമസ് എബ്രഹാം നിർവ്വഹിക്കും. വികാരി റവ. സജി എബ്രഹാം അധ്യക്ഷത വഹിക്കും. ഇടവകയുടെ പ്രഥമ വികാരിയായിരുന്ന റവ. പി.എം . ജോസഫ് മുഖ്യാഥിതി ആയിരിക്കും. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങൾ 2015 സെപ്റ്റംബർ 25 നു പ്രെസിഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. സി.വി മാത്യു ഉൽഘാടനം ചെയ്തു. സുവർണ ജൂബിലിവർഷാഘോഷങ്ങളുടെ ഭാഗമായി വിവിധ പദ്ധതികൾ ഏറ്റെടുക്കുകയും, പോഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. സെപ്റ്റംബർ 29 നു നടക്കുന്ന സമാപന സമ്മേളനത്തിൽ ബിഷപ്പ്. റൈറ്റ് റവ. ഡോ. തോമസ് എബ്രഹാം സുവർണ്ണ ജൂബിലി സുവിനീർന്റെ പ്രകാശനം നിർവഹിക്കും. ഇതോടൊപ്പം കുവൈറ്റിൽ 25 വർഷം പൂർത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിക്കുകയും ചെയ്യും. ഇടവകയായി ജൂബിലി വർഷത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ റിപ്പോർട്ട് ജൂബിലി പ്രൊജക്റ്റ് കൺവീനർ മി
കുവൈറ്റ് സിറ്റി: ഇവാൻജലിക്കൽ സഭ കുവൈറ്റ് ഇടവക സുവർണ ജൂബിലി സമാപനം 29നു വൈകിട്ടു 7 മണിക്ക് എൻ ഈ സി കെ പള്ളിയിലും പാരിഷ് ഹാളിലും ആയി നടക്കുന്ന പൊതുയോഗത്തിൽ വച്ച് ബിഷപ്പ്. റൈറ്റ് റവ. ഡോ. തോമസ് എബ്രഹാം നിർവ്വഹിക്കും. വികാരി റവ. സജി എബ്രഹാം അധ്യക്ഷത വഹിക്കും. ഇടവകയുടെ പ്രഥമ വികാരിയായിരുന്ന റവ. പി.എം . ജോസഫ് മുഖ്യാഥിതി ആയിരിക്കും. ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങൾ 2015 സെപ്റ്റംബർ 25 നു പ്രെസിഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. സി.വി മാത്യു ഉൽഘാടനം ചെയ്തു.
സുവർണ ജൂബിലിവർഷാഘോഷങ്ങളുടെ ഭാഗമായി വിവിധ പദ്ധതികൾ ഏറ്റെടുക്കുകയും, പോഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. സെപ്റ്റംബർ 29 നു നടക്കുന്ന സമാപന സമ്മേളനത്തിൽ ബിഷപ്പ്. റൈറ്റ് റവ. ഡോ. തോമസ് എബ്രഹാം സുവർണ്ണ ജൂബിലി സുവിനീർന്റെ പ്രകാശനം നിർവഹിക്കും. ഇതോടൊപ്പം കുവൈറ്റിൽ 25 വർഷം പൂർത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിക്കുകയും ചെയ്യും. ഇടവകയായി ജൂബിലി വർഷത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ റിപ്പോർട്ട് ജൂബിലി പ്രൊജക്റ്റ് കൺവീനർ മിസ്റ്റർ ജോർജ് വര്ഗീസ് അവതരിപ്പിക്കും . വിവിധ സഭകളുടെയും സംഘടനകളുടെയും പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സുവർണ ജൂബിലി സമാപന സമ്മേളനത്തിന്റെ വിജയത്തിനായി വികാരി റവ.സജി എബ്രഹാം, സെക്രട്ടറി ബോണി കെ എബ്രഹാം, പ്രോഗ്രാം കൺവീനർ ജോർജ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.