സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈവർഷത്തെ ക്രിസ്തുമസ് കരോൾ സർവീസ് ഡിസംബർ 22 നു വൈകിട്ട് കുവൈറ്റ് എൻ ഈ സി കെ പള്ളിയിലും പാരിഷ് ഹാളിലും ആയി നടന്നു.

ഇടവക വികാരി റവ. സജി എബ്രഹാം നേതൃത്വം നൽകി. സെന്റ് തോമസ്മാർത്തോമാ ഇടവക വികാരി റവ. ബോബി മാത്യു നൽകിയ ക്രിസ്മസ് സന്ദേശത്തിൽക്രിസ്തു ജനനം ആദ്യമായി അറിയിച്ചതു സമൂഹത്തിൽ താഴേ തട്ടിലുള്ള ആട്ടിടയന്മാരോടായിരുന്നു എന്നുംദുഃഖിതരും അശരണരും മായവരും ഉൾപ്പടെ ഉള്ള സർവ്വജനത്തിന്ന്‌റെയും മഹാസന്തോഷമാണ് ക്രിസ്മസ് എന്നുംഅതിന്റെ അടയാളങ്ങൾ ആയ ശീലയും ശാലയും ശിശുവുംലാളിത്യത്തിന്റെ പ്രതീകങ്ങളാണെന്നും ഭയപ്പെടേണ്ട എന്നതാണ്ക്രിസ്‌റ്മസിന്റെ മാനവ ജാതിയോടുള്ള സന്ദേശമെന്നും അദ്ദേഹംപറഞ്ഞു.

ഇടവക ഗായകസംഘത്തിന്റെ ക്രിസ്മസ് അനുഭവങ്ങൾ വിളിച്ചോതിയ സ്വര മധുരമായ ഗാനശുശ്രുഷയും സൺഡേസ്‌കൂൾ കുഞ്ഞുങ്ങളുടെ പരിപാടികളും ക്രിസ്മസ്‌സന്ധ്യ അനുഗൃഹീതമായ അനുഭവമാക്കി. എം. തോമസ് ജോൺപ്രാർത്ഥനക്കു നേതൃത്വം നൽകി. എ. തോമസ് വറുഗീസ് നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു