ഹൂസ്റ്റൺ: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ നോർത്ത് അമേരിക്ക സതേൺ റീജണിൽപ്പെട്ട അറ്റ്‌ലാന്റാ, ഹൂസ്റ്റൺ, ഡാളസ് ഇടവകകൾ സംയുക്തമായി വർഷംതോറും നടത്തി വരുന്ന സതേൺ റീജണൽ കോൺഫറൻസ് ജൂൺ 24നു (വെള്ളി) മുതൽ 26 (ഞായർ) വരെ ഡാളസിലെ ഡെന്റണിലുള്ള ക്യാമ്പ് കോപസ് സൈറ്റിൽ (8200, E Mckenney St. Denton, TX76208) നടക്കും.

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ നോർത്ത് അമേരിക്ക-യൂറോപ്പ് ഡയോസിഷൻ ബിഷപ് റവ. ഡോ. തോമസ് ഏബ്രഹാം, അഭിലാഷ് ജോസഫ്, സിസി മാത്യു എന്നിവർ കോൺഫറൻസിനു നേതൃത്വം നൽകും.

'ദൈവ വചനത്തിലെ ദൈവ നിശ്വാസിയത' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഡാളസ് ഇടവകയാണ് കോൺഫറൻസിന് ആതിഥ്യം വഹിക്കുന്നത്.

വിവരങ്ങൾക്ക്: റവ. കെ.ബി. കുരുവിള 281 636 0327, അലക്‌സ് ചാക്കോ 972 375 5625, അനീഷ് ഏബ്രഹാം 281 912 5455, ലിജോ ജേക്കബ് 408 564 1912.