ൽഫോൺസ് പുത്രൻ - നിവിൻ പോളി കൂട്ടുകെട്ടിന്റെ പ്രേമം മലയാളത്തിലെ സമീപകാല ഹിറ്റുകളിൽ ഏറ്റവും വലുതായിരുന്നു. മലയാളികൾ ഇരുകൈയും നിട്ടീയാണ് നിവിൻ പോളിയുടെ ജോർജ്ജും സായി പല്ലവിയുടെ മലർ മിസിനെയുമൊക്കെ നെഞ്ചിലേറ്റിയത്. തമിഴിലും ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ചിത്രം ഇപ്പോൾ തെലുങ്കിലും എത്തുകയാണ്.

നിവിൻ പോളിയുടെ നായകകഥാപാത്രമായി എത്തുന്നത് നാഗാർജുനയുടെ മകനായ നാഗചൈതന്യയാണ്. നാഗചൈതന്യയും ശ്രുതി ഹാസനും ചേർന്നഭിനയിച്ച മലരേ റീമേക്ക് എവരേയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. നാഗചൈതന്യയുടെ ഭാവാഭിനയത്തെയും പാട്ടിനെയും ട്രോളി കൊല്ലുകയാണ് മലയാളികൾ..

നിവിൻ അവതരിപ്പിച്ച ജോർജിന്റെ പകുതിപോലും വരില്ല നാഗചൈതന്യയെന്നാണ് വിമർശകർ പറയുന്നത്.. കൂടാതെ മലരെ എന്ന ഗാനത്തിലെ നിവിൻ പോളിയുടെ ഭാവങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്ന നാഗചൈതന്യയും ട്രോളി മതിയാവാതെ പൊങ്കാലയിടുകയാണ് ട്രോളർമാർ

തലുങ്കിൽ നാഗചൈതന്യയും ശ്രുതി ഹാസനും നായികാനായകന്മാരാകുന്ന 'പ്രേമം' റീമേക്ക് ആദ്യ അനൗൺസ്മെന്റ് മുതൽ സിനിമാവൃത്തങ്ങളിൽ സവിശേഷശ്രദ്ധ നേടിയിരുന്നു. പ്രോജക്ട് പ്രഖ്യാപിച്ചപ്പോൾത്തന്നെ riP PREMEM എന്നൊരു ഹാഷ് ടാഗ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തങ്ങൾ ഹൃദയത്തിലേറ്റിയ പ്രിയചിത്രത്തിന്റെ ഒരു റീമേക്ക് കാണാൻ 'ശക്തിയില്ലാത്ത' ആരാധകരാരോ പ്രചരിപ്പിച്ചതായിരുന്നു അത്.