പെട്ടെന്നൊരു ദിവസം നരേന്ദ്ര മോദി എല്ലാവരെയും പിച്ചക്കാരാക്കി മാറ്റിയെന്ന് തമിഴ് താരം മൻസൂർ അലി ഖാൻ. അഞ്ച് ദിവസമായി സിനിമാ വ്യവസായം തകർന്നിരിക്കുകയാണ്. റിലീസ് ചെയ്ത മിക്ക സിനിമകൾക്കും കളക്ഷനില്ല. പുതിയ സിനിമകൾ പുറത്തിറക്കാനാകുന്നില്ല. മോദി എല്ലാവരെയും പെട്ടെന്നൊരു നാൾ പിച്ചക്കാരാക്കി മാറ്റിയിരിക്കുകയാണ്. നൂറ് രൂപാ നോട്ടിന് വേണ്ടി ബാങ്കിന് മുന്നിൽ പിച്ചക്കാരെ പോലെ ക്യൂ നിൽക്കേണ്ട അവസ്ഥയാണ് ഉള്ളത്.

യാതൊരു മുന്നറിയിപ്പില്ലാതെ പെട്ടെന്നൊരു ദിവസം തീരുമാനം എടുത്തപ്പോൾ എല്ലാ വ്യവസായവും തകർന്നു. ഇതിനൊക്കെ ആര് സമാധാനം പറയും. ആയിരം കോടിയും അയ്യായിരം കോടിയും കള്ളപ്പണം ഉള്ളവർ അതെല്ലാം ഡോളറാക്കി സൂക്ഷിച്ചുവച്ചിരിക്കുകയാണ്. ഇവരിൽ ആരെങ്കിലും ക്യൂ നിന്ന് പണം മാറ്റുന്നുണ്ടോ?. ആര് പറഞ്ഞില്ലെങ്കിൽ ഇതുകൊടിയ തെറ്റാണ്.

ക്യൂവിൽ നിന്നപ്പോൾ എനിക്കും രണ്ടായിരം രൂപാ കിട്ടി. കണ്ടാൽ രൂപയുടെ ലുക്ക് ഇല്ല. സിനിമയിലെ ഡൂപ്ളിക്കേറ്റ് നോട്ട് പോലെയുണ്ട് രണ്ടായിരമെന്നും മൻസൂർ അലിഖാൻ. സിനിമയിലെ ആർട്ട് ഡയറക്ടർ ഇതിലും നന്നായി രണ്ടായിരം രൂപ ഉണ്ടാക്കും. പിച്ചക്കാർ പോലും ഇത് വാങ്ങുമെന്ന് തോന്നുന്നില്ല. എല്ലാ കുടുംബത്തെയും ഇത് ബാധിച്ചിട്ടുണ്ട്.