ദുബായ് : തിരുവിതാംകൂർ ചരിത്രത്തിൽ യുഗപ്രഭാവനായി പ്രശോഭിക്കുന്ന സ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണാർത്ഥം തിരുവിതാംകൂർ മലയാളി കൗൺസിൽ, എസ്. എൻ. ജി ഈവന്റസ് ദുബായ്, മഹാലക്ഷ്മി മൂവി പ്രൊഡക്ഷൻസ്, മലബാർ എക്സ്‌പ്രസ്സ് , എ.ടു.ഇസഡ് അറേബ്യ എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന മഹാരാജാ സ്വാതി തിരുനാൾ മ്യൂസിക് & ഡാൻസ് ഫെസ്റ്റിവൽ' ഫെബ്രുവരി 10 വെള്ളി 6.30 പി.എം - ന് ദുബായ് സിലിക്കോൺ ഒയാസിസിലുള്ള ഇൻഡൃൻ ഇന്റർ നാഷണൽ സ് കൂളിൽ ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.

പ്രജാവൽ സലനനും കലാകാരനുമായ സ്വാതി തിരുനാൾ ബ്രിട്ടീഷ് ഭരണാധികാരികളുടെ എതിർപ്പുകളെ അതിജീവിച്ചു സ്വന്തം ദുഃഖങ്ങളെ ഈശ്വരനിൽ സമർപ്പിച്ച് രചിച്ച ഈശ്വരസ്തുതികളായ 'സ്വാതി കീർത്തനങ്ങളെ' ആസ്പദമാക്കി പ്രമുഖ നർത്തകി ശ്രീദേവി ഉണ്ണി, ചലച്ചിത്ര സംഗീത സംവിധായകൻ രമേഷ് നാരായൺ എന്നിവർ നേതൃത്വം നൽകുന്ന നൃത്ത സംഗീത സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികളായ അമ്പലത്തറ രാജൻ, ഏബ്രഹാം.പി.സണ്ണി, ഡയസ് ഇടിക്കുള, ബിജു.ബി, ആർ. ഷാജി അൽ ബൂസി, ശിവദാസൻ പൂവാർ, അഡ്വക്കേറ്റ് മനു ഗംഗാധരൻ, ഹരി.എം. പിള്ള എന്നിവർ അറിയിച്ചു.

ചടങ്ങിനോടനുബന്ധിച്ചു നടക്കുന്ന 'സ്വാതി തിരുനാൾ സ്മൃതി സംഗമം' സദസ്സിൽ പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനം, ദുബായ് ഇൻഡൃൻ കോൺസൽ രാജു ബാലകൃഷ്ണ്ൻ, പ്രമുഖ നർത്തകി ശ്രീദേവി ഉണ്ണി, ചലച്ചിത്ര സംഗീത സംവിധായകൻ രമേഷ് നാരായൺ, എൻ.ടി.വി ചെയർമാൻ മാത്തുകുട്ടി കടോൺ തുടങ്ങിയ പ്രമുഖർ പ്രസംഗിക്കും. തിരുവിതാംകൂർ രാജ കുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വതീ ഭായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി എന്നിവരുടെ ആശംസകൾ ചടങ്ങിൽ അവതരിപ്പിക്കും.

കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്