വിവിധ് കേരളാ കുവൈറ്റ് ചാപ്റ്റർ അതിന്റെസാമൂഹിക പ്രതിബദ്ധദയുടെ ഭാഗമായീ വ്യത്യസ്ത ശേഷിക്കാരായ (Differentlyabled)കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിനടത്തുന്ന ഈ വർഷത്തെ ആദ്യ കലാപരിപാടികൾ വെള്ളിയാഴ്‌ച്ച ജ 4മണിക്ക് ഭാരതീയ വിദ്യാ ഭവൻ സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ(ജലീബ്)വെച്ച് school ചെയർമാൻ N.K. രാമചന്ദ്രൻ മേനോൻ ഉദ്ഘാടനംചെയ്യും

പരിപാടിയുടെ സ്പെഷ്യൽ ഗസ്റ്റ് .റിഹാബ് M.ബോറിസ്ലീ (ചെയർ പേഴ്‌സൺ,കുവൈറ്റ്  സൊസൈറ്റി ഫോർ ഗാർഡിയൻസ് ഓഫ് ഡിസേബിൾഡ്) പ്രവാസികളായ ഡിഫറെന്റ്ലി എബിൽഡ് ആയ കുട്ടികളുടെ മാതാപിതാക്കളുമായീ സംസാരിക്കുകയുംഅവരുടെ ആവശ്യങ്ങൾ കേൾക്കുകയും ചെയ്യും.ഈ പ്രത്യേക അവസരം പരമാവുധി ഉപയോഗപ്പെടുത്തണമെന്ന് ഇവന്റ് ഓർഗനൈസർ ഷൈനിഫ്രാങ്ക് അറിയിച്ചു .

ഡിഫറെന്റലി എബിൽഡ് ആയ കുട്ടികളെയും കുടുംബാംഗങ്ങളെയും എന്റെർറ്റൈൻചെയ്യാൻ കുവൈറ്റിൽ ഉള്ളതും കേരളത്തിൽ നിന്നുവന്നതും ആയകലാകാരൻ കലാകാരന്മാരും കലാകാരികളും ഒരുങ്ങി കഴിഞ്ഞു.വിത്യസ്ത ശേഷിയുള്ള കുട്ടികളും കലാപരിപാടികളിൽ
പങ്കെടുക്കും.ഇരുപത്തിയഞ്ചോളം വർഷമായി കുവൈറ്റിലെ വിത്യസ്ത ശേഷിക്കാരായ കുട്ടികളെയും അവർ പഠിക്കുന്ന സ്ഥാപനങ്ങളേയും സഹായിച്ചു വരുന്ന ഷൈനിഫ്രാങ്ക് ഓർഗനൈസ് ചെയ്യുന്ന ഈ പരിപാടി തികച്ചും സൗജന്യം ആയിരിക്കും.