- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ കാമുകി ദീപികയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമീലൂടെ പങ്ക് വച്ച് രൺബീർ; കാമുകി കത്രീനയുടെ നിലപാടറിയാൻ കാത്ത് ബോളിവുഡ്
ഒരുകാലത്ത് ബോളിവുഡ് മാദ്ധ്യമങ്ങൾ ഏറ്റവും അധികം പേരുകളാണ് ദീപിക രൺബീർ പ്രണയവും വേർപിരിയലും ഒന്നിച്ചുള്ള കറക്കവുമൊക്കെ. എന്നാൽ ഇരുവരും അടിച്ച് പിരിഞ്ഞതും രൺബീർ പുതിയ കാമുകിയായി കത്രീനയെ കൂട്ടിയതും ഏവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ വീണ്ടും രൺബീർ കപൂറും, ദീപികയും വാർത്തകളിൽ നിറയുകയാണ്. കാരണം മറ്റൊന്നുമല്ല ഇരുവരും ഒന്ന
ഒരുകാലത്ത് ബോളിവുഡ് മാദ്ധ്യമങ്ങൾ ഏറ്റവും അധികം പേരുകളാണ് ദീപിക രൺബീർ പ്രണയവും വേർപിരിയലും ഒന്നിച്ചുള്ള കറക്കവുമൊക്കെ. എന്നാൽ ഇരുവരും അടിച്ച് പിരിഞ്ഞതും രൺബീർ പുതിയ കാമുകിയായി കത്രീനയെ കൂട്ടിയതും ഏവർക്കും അറിയാവുന്ന കാര്യമാണ്.
എന്നാൽ ഇപ്പോൾ വീണ്ടും രൺബീർ കപൂറും, ദീപികയും വാർത്തകളിൽ നിറയുകയാണ്. കാരണം മറ്റൊന്നുമല്ല ഇരുവരും ഒന്നിച്ച ഒരു ചിത്രം റിലിസിന് തയ്യാറെടുക്കുന്നതോടെ ഏതാണ്ട് മൂന്ന് കൊല്ലം മുൻപ് തകർന്നുപോയ പ്രണയം വീണ്ടും ബോളിവുഡിലെ ചർച്ചയാവുകയാണ്. ഒപ്പം പഴയ കാമുകിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ രൺബീർ കപൂർ പുറത്ത് വിട്ടതും ബോളിവുഡിൽ ചൂടൻ ചർച്ചയായിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലാണ് രൺബീർ ചിത്രം പങ്കുവച്ചത്. പ്രണയം പരാജയപ്പെട്ട ശേഷം ഇരുവരുടെയും ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇത്തരത്തിൽ രൺബീർ ഒരു ചിത്രം പങ്കുവയ്ക്കുന്നത് ആദ്യമാണ്. ഇംതാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം തമാശയിലാണ് രൺവീറും ദീപികയും അടുത്തതായി ഒന്നിക്കുന്നത്.
ബച്ച്‌നാ ഹസീനോ അടക്കമുള്ള രൺവീറും ദീപികയും ഒന്നിച്ച ചിത്രങ്ങൾ ബോളിവുഡിൽ വലിയ വിജയങ്ങളായിരുന്നു. എന്നാൽ രൺവീർ ഇത്തരം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ കാമുകി കത്രീന കൈഫ് എങ്ങനെകാണും എന്നതാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. കത്രീനയും ദീപികയും തമ്മിലുള്ള വൈരവും ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്.