സഫിക് ദ്വീപസമൂഹമായ ടോംഗോയിലും സമീപപ്രദേശങ്ങളിലും നാശം വിതച്ചെത്തിയ കൊടുങ്കാറ്റായ ഗീത ന്യൂസിലന്റിലും ഉറഞ്ഞ് തുള്ളി. മണിക്കൂറിൽ 200 കി മി വേഗതയിൽ ആഞ്ഞ് വീശിയ കാറ്റ് രാജ്യമെങ്ങും കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്.

കാറ്റിനൊപ്പമെത്തിയ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം ദുരിതം ഇരട്ടിയാക്കി. വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മേൽക്കൂരകൾ പറന്നുപോകുകയും വൈദ്യുതി, വാർത്താ വിനിമയ ബന്ധം തകരാറിലാകുകയും ചെയ്തു. ആളപായമുണ്ടായതായി റിപ്പോർട്ടില്ലെങ്കിലും നിരവധി പേർക്കു പരുക്കേറ്റതായി അധികൃതർ അറിയിച്ചു.

കനത്ത കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ പല റോഡുകളിലും ഗതാഗതം തടസ്സമാണ്. കൂടാതെ വീമനസർവ്വീസുകളും താളം തെറ്റിയതോടെ യാ്ത്രക്കാർ ദുരിതത്തിലായി. ക്രൈസ്റ്റ് ചർച്ച്, ബുള്ളർ, വെസ്റ്റ്‌ലാൻസ്, ടാസ്മാൻ, ടാരങ്കി തുടങ്ങി നിരവധി പ്രദേശങ്ങളിൽ അടിയന്താരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധവും നിലച്ചതോടെ പല നഗരങ്ങളും ഇരുട്ടിലാണ്.