മബാൻക് (ടെക്സസ്സ്): ലോസ് ആഞ്ചലസ് റാംസിന് വേണ്ടി എട്ട് സീസണുകളിലും, ബഫല്ലൊ ബിൽസിന് വേണ്ടി നാല് സീസണിലും കളിച്ച് പ്രമുഖ ഫുട്ബോൾ കളിക്കാരൻ ഡിസംബർ 6 വ്യാഴാഴ്ച രാത്രി പത്ത് മണിക്കുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടു.

സ്റ്റേറ്റ് ഹൈവേ 198 ൽ ലിമൊഡിനിൽ അതിവേഗതയിൽ സഞ്ചരിച്ചിരുന്ന ഐശയ റോബർട്ട്സൺ ജൂനിയർ (69) വളവ് തിരിയുന്നതിനിടയിൽ റോഡിൽ നിന്നും തെന്നി എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ റോബർട്ട്സൺ ആശുപത്രിയിൽ എത്തി താമസിയാതെ മരണമടഞ്ഞു.

1983 ൽ ഫുട്ബോളിൽ നിന്നും വിരമിച്ച് ' ഹൗസ് ഓഫ് ഐശയ' എന്ന ഡ്രഗ് ട്രീറ്റ്മെന്റ് പ്രോഗ്രാമിന് നേതൃത്വം നൽകി വരികയായിരുന്നു റോബർട്ട്സൺ.മഴപെയ്ത് നനഞ്ഞു കിടന്നിരുന്ന റോഡിലൂടെ അതിവേഗതയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ടതാകും അപകടകാരണമന്ന് ഹൈവെ സ്റ്റേറ്റ് ട്രൂപ്പേഴ്സ് പറഞ്ഞു.ലിമൊയുമായി കൂട്ടിയടിച്ച മറ്റ് രണ്ട് വാഹനത്തിലെ ഡ്രൈവർമാർക്ക് കാര്യമായി പരിക്കേറ്റിട്ടില്ല.

സതേൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരുന്ന ജോൺസൺ 2017 ൽ ബ്ലാക്ക് കോളേജ് ഫുട്ബോൾ ഹാൾ ഓഫ് ഫെയിം ആയിരുന്നു. യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ റെ ബെൽട്ടൺ റോബർട്ട്സന്റെ മരണം അമേരിക്കൻ ഫുട്ബോളിന് തീരാനഷ്ടമാണെന്ന് ട്വിറ്ററിൽ കുറിച്ചു