ദോഹ: മജ്‌ലിസ് എഡ്യൂക്കേഷന് ബോർഡ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി നടത്തിയ പൊതുപരീക്ഷയിൽ ദോഹ അൽ മദ്‌റസ അൽ ഇസ്ലാമിയ സെന്ററിന് നൂറു ശതമാനം വിജയം. 23 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 104 വിദ്യാർത്ഥികളും വിജയം കരസ്ഥമാക്കിയപ്പോൾ 31 പേർ എ പ്ലസ് ഗ്രേഡും 37 പേർ എ ഗ്രേഡും നേടി വിജയത്തിന് മാറ്റു കൂട്ടി.

ദോഹ അൽ മദ്‌റസ അൽ ഇസ്ലാമിയയിലെ ഫാത്തിമത് സഹ്‌റ, ഹനീൻ ഷംസീർ, മിൻഹ സാദിഖ് എന്നിവർ 535 മാർക് നേടി രണ്ടാം റാങ്ക് പങ്കിട്ടു. 534 മാർക്ക് നേടിയ ഫാത്തിമ അൽ സഹ്റ ,ഹുദ അബ്ദുൽ സമദ് എന്നിവർക്കാണ് മൂന്നാം രാങ്ക് . കോതമംഗലം, നെല്ലിക്കുഴി സ്വദേശിയും ഓട്ടോഫാസ്റ്റ് ട്രാക്ക് എം.ഡി യുമായ ഷിയാസ് കൊട്ടാരം, ആലുവ സ്വദേശി ജസീറ ഹസൈനു എന്നിവരുടെ മകളാണ് ഫാത്തിമത് സഹ്‌റ.ഹനീൻ ഷംസീർ എറണാകുളം പറവൂർ സ്വദേശിയും ആഗ്‌ബിസ് ഗ്രൂപ് എം.ഡി യുമായ ഷംസീർ അബ്ദുറഹ്മാൻ, കൊടുങ്ങല്ലൂർ സ്വദേശി സാബിറ ഷംസീർ എന്നിവരുടെ മകളാണ്. കണ്ണൂർ സ്വദേശിയും ഖത്തർ പെട്രോളിയം ജീവനക്കാരനുമായ മുഹമ്മദ് സ്വാദിഖ്, വളപട്ടണം സ്വദേശി ജർവീസ് സാദിഖ് എന്നിവരുടെ മകളാണ് മിൻഹ സാദിഖ്. തലശ്ശേരി പാനൂർ സ്വദേശിയും ഫുഡ് വേൾഡ് ഗ്രൂപ് ഓഫ് കമ്പനീസ് എം .ഡി യും , ചന്ദ്രിക ഖത്തർ ഗവേണിങ്ങ് ബോർഡ് അംഗവുമായ അബ്ദുറഹീം, ഷക്കീല റഹീം എന്നിവരുടെ മകളാണ് ഫാത്തിമ അൽ സഹ്‌റ.മൂന്നാം റാങ്ക് പങ്കിട്ട ഹുദ അബ്ദുൽ സമദ് കോഴിക്കോട് മേമുണ്ട സ്വദേശിയും ഹമദ് മെഡിക്കൽ കോർപറേഷനിലെ സിസ്റ്റം അനലിസ്റ്റുമായ അബ്ദുസ്സമദ്, ആരിഫ എന്നിവരുടെ മകളാണ് ഹുദാ അബ്ദുസ്സമദ് .

കൂടാതെ അഫ്റിൻ അജ്മൽ ,സൽമ സാക്കിർ, ഹനാൻ അഹ്മദ് മൂസ, ആയിശ അഫ്സൽ ,ഫൈഹ ഫൈസൽ (എല്ലാവരും ദോഹ അൽ മദ്‌റസ അൽ ഇസ്ലാമിയ ) ദാന ഒ.എം (അൽ മദ്‌റസ അൽ ഇസ്ലാമിയ മൈദർ ) എന്നിവർ ആദ്യ പത്തു സ്ഥാനക്കാരിൽ ഇടം നേടി. ഇവർക്കു പുറമെ അൽ മദ്‌റസ അൽ ഇസ്ലാമിയ ദോഹയിലെ ഹനാൻ സുൽഫീക്കർ, ആയിശ അംജദ് , അമീന, ഫാത്തിമ ഷിറിൻ, നഹ്ല വഹാബ്, സഹൽ അബ്ദുൽ ശുക്കൂർ ,ഹഫ്സ ഹാഷിം, നൗബ ജുറൈജ് ,ഹന സാക്കിർ,സഫ്്ല ശിഫ,ആയിശ മനാൽ, അൽഖോർ മഹല്ല് മദ്രസയിലെ അമാന സാജിദ് എന്നിവർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി മികവ് തെളിയിച്ചു. അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സിഐ.സി പ്രസിഡന്റ് കെ.സി അബ്ദുൽ ലത്തീഫ്, മദ്‌റസ പ്രിൻസിപ്പാൾ സഫീർ എം ടി മാനേജിങ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പുറക്കാട് എജുക്കേശൻ വിങ് ഹെഡ് എം.എസ് എ റസാഖ്് എന്നിവർ അഭിനന്ദിച്ചു.

ഫാത്തിമത്ത് സഹ്റ (രണ്ടാം റാങ്ക് )
ഹനീൻ ശംസീർ (രണ്ടാം റാങ്ക് )
മിൻഹ സാദിഖ് (രണ്ടാം റാങ്ക് )


ഫാത്തിമ അൽ സഹ്റ (മൂന്നാം റാങ്ക്)
ഹുദ അബ്ദുൽ സമദ് (മൂന്നാം റാങ്ക്)

അഫ്റീൻ അജ്മൽ (അഞ്ചാം റാങ്ക്)
സൽമ സാക്കിർ (അഞ്ചാം റാങ്ക്)

ഹനാൻ അഹ്മദ് മൂസ (ആറാം റാങ്ക്)

ആയിശ അഫ്സൽ (ഏഴാം റാങ്ക്)
ഫൈഹ ഫൈസൽ (ഏഴാം റാങ്ക്)

ദാന ഒ.എം (എട്ടാം റാങ്ക്)