- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ഖുർആൻ പരീക്ഷ-2018; ഈ മാസം 31 ന് മുമ്പ് രജിസ്റ്റർ ചെയ്യണം
കോഴിക്കോട്: ഖുർആനുമായുള്ള ബന്ധവും അറിവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഡീ ഫോർ മീഡിയ' അന്തർദേശീയ ഓൺലൈൻ ഖുർആൻ പരീക്ഷ സംഘടിപ്പിക്കുന്നു. വിശുദ്ധ ഖുർആനിലെ 14ാം അധ്യായമായ സൂറത്തുൽ ഇബ്രാഹിമിനെ ആസ്പദമാക്കിയാണ് മത്സരം. എല്ലാവർക്കും ഒരേ സമയം ഓൺലൈൻ വഴിയാകും പരീക്ഷ. പത്തു വയസ്സിനു മുകളിലുള്ള ആർക്കും പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 2018 മെയ് 31നു മുൻപായി www.quranpadanam.com എന്ന വെബ്സൈറ്റ് മുഖേന പേര് രജിസ്റ്റർ ചെയ്യണം. 2018 ജൂൺ 22 ഇന്ത്യൻ സമയം വൈകീട്ട് നാലര മുതൽ ആറര വരെയാകും പരീക്ഷ. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ശരിയുത്തരം നൽകുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുക. ഒന്നാം സമ്മാനം 25,000 രൂപ,രണ്ടാം സമ്മാനം 15,000, മൂന്നാം സമ്മാനം 10,000 രൂപയുമാണ്. 50 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. സയ്യിദ് അബുൽ അഅ്ലാ മൗദൂദി രചിച്ച തഫ്ഹീമുൽ ഖുർആൻ,ടി.കെ ഉബൈദ് രചിച്ച ഖുർആൻ ബോധനം എന്നിവ കൂടി അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ ഉണ്ടാവുക. പ്രസ്തുത അധ്യായവുമായി ബന്ധപ്പെട്ട് ബഷീർ മുഹ്
കോഴിക്കോട്: ഖുർആനുമായുള്ള ബന്ധവും അറിവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഡീ ഫോർ മീഡിയ' അന്തർദേശീയ ഓൺലൈൻ ഖുർആൻ പരീക്ഷ സംഘടിപ്പിക്കുന്നു. വിശുദ്ധ ഖുർആനിലെ 14ാം അധ്യായമായ സൂറത്തുൽ ഇബ്രാഹിമിനെ ആസ്പദമാക്കിയാണ് മത്സരം. എല്ലാവർക്കും ഒരേ സമയം ഓൺലൈൻ വഴിയാകും പരീക്ഷ. പത്തു വയസ്സിനു മുകളിലുള്ള ആർക്കും പരീക്ഷയിൽ പങ്കെടുക്കാൻ അവസരമുണ്ട്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 2018 മെയ് 31നു മുൻപായി www.quranpadanam.com എന്ന വെബ്സൈറ്റ് മുഖേന പേര് രജിസ്റ്റർ ചെയ്യണം.
2018 ജൂൺ 22 ഇന്ത്യൻ സമയം വൈകീട്ട് നാലര മുതൽ ആറര വരെയാകും പരീക്ഷ. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ശരിയുത്തരം നൽകുന്നവരെയാണ് വിജയികളായി പ്രഖ്യാപിക്കുക. ഒന്നാം സമ്മാനം 25,000 രൂപ,രണ്ടാം സമ്മാനം 15,000, മൂന്നാം സമ്മാനം 10,000 രൂപയുമാണ്. 50 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്.
സയ്യിദ് അബുൽ അഅ്ലാ മൗദൂദി രചിച്ച തഫ്ഹീമുൽ ഖുർആൻ,ടി.കെ ഉബൈദ് രചിച്ച ഖുർആൻ ബോധനം എന്നിവ കൂടി അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ ഉണ്ടാവുക. പ്രസ്തുത അധ്യായവുമായി ബന്ധപ്പെട്ട് ബഷീർ മുഹ്യുദ്ദീൻ നടത്തുന്ന ക്ലാസുകളും കുറിപ്പുകളും റമദാൻ അഞ്ചു മുതൽ www.quranpadanam.com എന്ന വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാകും. ഓൺലൈൻ രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും quranpadanam.com വെബ്‌സൈറ്റും ഫേസ്‌ബുക്ക് പേജും സന്ദർശിക്കുക. ഫോൺ: 8129441562.