കുവൈത്ത് :ഐ.ഐ.സിയുടെ ഫോക്കസ് ഇന്റർനാഷണൽ കുവൈത്തിന്റെ കീഴിൽ മെഡിക്കൽ എൻജിനിയറിങ് മാതൃക പ്രവേശന പരീക്ഷ മാർച്ച് 31 ന് കുവൈത്തിലും സംഘടിപ്പിക്കുന്നു. എൻജിനിയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി എം.എസ്.എം ടെസ്റ്റ് ടു ഇൻസ്‌പെയർ ദി പ്രീ പ്രൊഫഷണൽസുമായി സഹകരിച്ചാണ് മാതൃക പരീക്ഷ ഫോക്കസ് സംഘടിപ്പിക്കുന്നത്. ഓൾ ഇന്ത്യ, കേരള പ്രവേശന പരീക്ഷകളുടെ മാതൃകയിൽ ഒ.എം.ആർ സംവിധാനവും കേന്ദ്രീകൃത മൂല്യനിർണയവുമായിരിക്കും. ഏപ്രിൽ പത്തിന് മുമ്പ് ലാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും.

കേരളം, ഹൈദറാബാദ്, ബംഗ്ലൂർ, ചെന്നൈ, ഡൽഹി എന്നിവയ്ക്ക് പുറമെ ഖത്തർ, ബഹറൈൻ, ദമാം, മസ്‌കറ്റ്, റിയാദ്, ജിദ്ദ, ഒമാൻ, അബൂദാബി എന്നിവിടങ്ങളിലും മാതൃക പരീക്ഷ കേന്ദ്രങ്ങളുണ്ട്. മാർച്ച് 24 ന് മുമ്പായി പേര് റജ്സ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 69007007, 65507714, 99139489, Website: www.tipsexam.org