- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ എൻജിനിയറിങ് മാതൃക പ്രവേശന പരീക്ഷ സംഘടിപ്പിച്ചു
കുവൈത്ത് :എൻജിനിയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുവൈത്തിലെ പ്രവാസി വിദ്യാർത്ഥികൾക്ക് മാതൃക പ്രവേശന പരീക്ഷ സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിലെ യുവജന വിഭാഗമായ ഫോക്കസ് ഇന്റർനാഷണൽ കുവൈത്തിന്റെ കീഴിലാണ് മെഡിക്കൽ എൻജിനിയറിങ് മാതൃക പ്രവേശന പരീക്ഷ അബ്ബാസിയയിലെ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചത്. ഫോക്കസ് കഴിഞ്ഞ നാല് വർഷങ്ങളിലായി നടത്തിവരുന്ന മോഡൽ പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള ആത്മവിശ്വാസവും പരിചയ സമ്പന്നതയും നൽകാൻ സാധിച്ചു. കേരളത്തിലെ കാമ്പസുകളിൽ ധാർമ്മികമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ട് പ്രവർത്തിച്ചുവരുന്ന മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെന്റ് (എം.എസ്.എം) ടെസ്റ്റ് ടു ഇൻസ്‌പെയർ ദി പ്രീ പ്രൊഫഷണൽസുമായി സഹകരിച്ചാണ് മാതൃക പരീക്ഷ സംഘടിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഓൾ ഇന്ത്യ, കേരള പ്രവേശന പരീക്ഷകളുടെ മാതൃകയിലും ഒ.എം.ആർ സംവിധാനത്തിലും സംഘടിപ്പിച്ച മോഡൽ പരീക്ഷയുടെ കേന്ദ്രീകൃത മൂല്യന
കുവൈത്ത് :എൻജിനിയറിങ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുവൈത്തിലെ പ്രവാസി വിദ്യാർത്ഥികൾക്ക് മാതൃക പ്രവേശന പരീക്ഷ സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിലെ യുവജന വിഭാഗമായ ഫോക്കസ് ഇന്റർനാഷണൽ കുവൈത്തിന്റെ കീഴിലാണ് മെഡിക്കൽ എൻജിനിയറിങ് മാതൃക പ്രവേശന പരീക്ഷ അബ്ബാസിയയിലെ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ചത്.
ഫോക്കസ് കഴിഞ്ഞ നാല് വർഷങ്ങളിലായി നടത്തിവരുന്ന മോഡൽ പരീക്ഷയിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കുള്ള ആത്മവിശ്വാസവും പരിചയ സമ്പന്നതയും നൽകാൻ സാധിച്ചു. കേരളത്തിലെ കാമ്പസുകളിൽ ധാർമ്മികമൂല്യങ്ങൾക്ക് ഊന്നൽ നൽകികൊണ്ട് പ്രവർത്തിച്ചുവരുന്ന മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെന്റ് (എം.എസ്.എം) ടെസ്റ്റ് ടു ഇൻസ്‌പെയർ ദി പ്രീ പ്രൊഫഷണൽസുമായി സഹകരിച്ചാണ് മാതൃക പരീക്ഷ സംഘടിപ്പിച്ചത്. ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.
ഓൾ ഇന്ത്യ, കേരള പ്രവേശന പരീക്ഷകളുടെ മാതൃകയിലും ഒ.എം.ആർ സംവിധാനത്തിലും സംഘടിപ്പിച്ച മോഡൽ പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് ശേഷം ഏപ്രിൽ 17 ന് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും. ഫോക്കസ് ഇന്റർനാഷണൽ കുവൈത്ത് ചെയർമാൻ എൻജി. ഫിറോസ് ചുങ്കത്തറ, ജനറൽ സെക്രട്ടറി എൻജി. അബ്ദുറഹിമാൻ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. സൈദ് മുഹമ്മദ് റഫീഖ് പരീക്ഷാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. ഫോക്കസ് അഡ്വവൈസറി അംഗങ്ങളായി മുഹമ്മദ് ബേബി, എൻ.കെ മുഹമ്മദ് റഹീം എന്നിവർ പരീക്ഷയെ കുറിച്ച് വിലയിരുത്തി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.69007007, 65507714, 99139489.