കുവൈത്ത് : കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐഇ.ആർ) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ പൊതു പരീക്ഷ അവസാനിച്ചു. ഏപ്രിൽ 21, 22, 28, 29 തിയ്യതികളിൽ ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തിൽ വച്ചാണ് വാർഷിക പൊതു പരീക്ഷ നടന്നത്. പരീക്ഷ സെന്ററുകൾ കേരളത്തിന് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു.

കേരളത്തിലെ മദ്രസ്സകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കുവൈത്തിൽ വെച്ച് പരീക്ഷ എഴുതാൻ സാധിച്ചത് രക്ഷിതാക്കൾക്കും കുട്ടികൾക്കും വലിയ ആശ്വാസവും സന്തോഷവും നൽകി. പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

ഇന്ത്യൻ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ് മദനി, വിദ്യാഭ്യാസ സെക്രട്ടറി എൻജി. മുഹമ്മദ് ഹുസൈൻ, അബ്ദുല്ല കാരക്കുന്ന്, ഹാരിസ് മങ്കട, സഫിയ അൻവർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.