മലപ്പുറം: പരീക്ഷയെ പേടിച്ചു എസ് എസ് എൽ സി വിദ്യാർത്ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ചു. ആമയൂർ പുളിങ്ങോട്ടുപുറം കുന്നത്തുകാവ് ഉമ്മറിന്റെ മകൾ നഹ്ല ഷെറിനെ(16)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തു മണിയോടെ കിടപ്പുമുറിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.

കാവനൂർ മജ്മഅ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടി ദിവസങ്ങളായി പരീക്ഷാപ്പേടിയിൽ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് : റംല, സഹോദരങ്ങൾ : അജ്മൽ, അംജിദ്, നസ്ല ജാസ്മിൻ. എടവണ്ണ എസ് ഐ പിസി സുനിൽ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.