- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിലെ നാല് സ്ത്രീകളെ കൊലപ്പെടുത്തിയ യു.എസ് ബോർഡർ പെട്രോൾ സൂപ്പർവൈസർ അറസ്റ്റിൽ
വെമ്പ് കൗണ്ടി (ടെക്സസ്സ്): ടെക്സസ്സിൽ നിന്നുള്ള 4 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സീരിയൽ കില്ലർ, യു എസ് ബോർഡർ പെട്രോൾ സൂപ്പർവൈസർ വാൻ ഡേവിഡ് ഓർട്ടിസിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 2.5 മില്യൺ ഡോളറാണ് ബോണ്ടായി നിശ്ചയിച്ചിരുന്നതെന്ന് വെമ്പ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഇസി ഡ്രൊ അലനിസ് പറഞ്ഞു.സെപ്റ്റംബർ 15 ശനിയാഴ്ച ലറിഡൊ ഹോട്ടലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്നാണ് ഇയ്യാളെ പിടികൂടിയത്. 4 കൊലപാതകം, മാരകായുധം കൊണ്ട് മുറിവേൽപ്പിക്കൽ, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയ്യാൾക്കെതിരെ കേസ്സെടു ത്തിരിക്കുന്നത്.കൊല്ലപ്പെട്ട 4 സ്ത്രീകളും പ്രോസ്റ്റിട്യൂറ്റായി ജോലി ചെയ്തിരുന്നവരാണെന്നും, 4 പേരുടേയും തലക്ക് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സൗത്ത് ടെക്സസ്സ് കൗണ്ടി ഉൾപ്രദേശങ്ങളിലുള്ള റോഡുകളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഡിസ്ട്രിക്ക്റ്റ് അറ്റോർണി പറഞ്ഞു. സെപ്റ്റംബർ 4 മുതൽ 11 ദിവസത്തിനുള്ളിലാണ് നാല് കൊലപാതകങ്ങളും നടത്തിയത്. സെപ്റ്റംബർ 14 ന് ഒരു സ്ത്
വെമ്പ് കൗണ്ടി (ടെക്സസ്സ്): ടെക്സസ്സിൽ നിന്നുള്ള 4 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സീരിയൽ കില്ലർ, യു എസ് ബോർഡർ പെട്രോൾ സൂപ്പർവൈസർ വാൻ ഡേവിഡ് ഓർട്ടിസിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
2.5 മില്യൺ ഡോളറാണ് ബോണ്ടായി നിശ്ചയിച്ചിരുന്നതെന്ന് വെമ്പ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഇസി ഡ്രൊ അലനിസ് പറഞ്ഞു.സെപ്റ്റംബർ 15 ശനിയാഴ്ച ലറിഡൊ ഹോട്ടലിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിൽ നിന്നാണ് ഇയ്യാളെ പിടികൂടിയത്.
4 കൊലപാതകം, മാരകായുധം കൊണ്ട് മുറിവേൽപ്പിക്കൽ, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇയ്യാൾക്കെതിരെ കേസ്സെടു ത്തിരിക്കുന്നത്.കൊല്ലപ്പെട്ട 4 സ്ത്രീകളും പ്രോസ്റ്റിട്യൂറ്റായി ജോലി ചെയ്തിരുന്നവരാണെന്നും, 4 പേരുടേയും തലക്ക് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സൗത്ത് ടെക്സസ്സ് കൗണ്ടി ഉൾപ്രദേശങ്ങളിലുള്ള റോഡുകളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഡിസ്ട്രിക്ക്റ്റ് അറ്റോർണി പറഞ്ഞു.
സെപ്റ്റംബർ 4 മുതൽ 11 ദിവസത്തിനുള്ളിലാണ് നാല് കൊലപാതകങ്ങളും നടത്തിയത്. സെപ്റ്റംബർ 14 ന് ഒരു സ്ത്രീയെ തട്ടിയെടുത്ത് ട്രക്കിലിട്ട് കൊണ്ട് പോകുന്നതിനിടയിൽ മൽപിടുത്തം നടത്തി രക്ഷപ്പെട്ട എറിക്ക് പെന്ന എന്ന സ്ത്രീയാണ് വിവരം പൊലീസ് നൽകിയതും അറസ്റ്റിനിടയിലാക്കിയതും ഫെഡറൽ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് കണ്ടോളൻസസ് അറിയിച്ചു.