- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണസംഖ്യ കുറച്ചത് റമദാൻ നോമ്പിന്റെ ഭാഗമായി രാത്രി ഭക്ഷണത്തിന് ഉണർന്നവർ; അർധരാത്രിയിൽ അയൽവീടുകളിൽ ഓടിയെത്തി കതകിൽ മുട്ടി എണീപ്പിച്ചതുകൊണ്ട് ദുരന്തത്തിന്റെ ശക്തി ചോർന്നു
ലണ്ടൻ: ഗ്രെൻഫെൽ ടവറിൽ അഗ്‌നിബാധിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ കുറഞ്ഞത് അപകടം റമദാൻ കാലത്ത് നടന്നതിനാലാണെന്ന് റിപ്പോർട്ട്. റമദാൻ നോമ്പിന്റെ ഭാഗമായി രാത്രി ഭക്ഷണത്തിന് ഉണർന്നവർ അഗ്‌നിബാധ ഉണ്ടായത് പെട്ടെന്നറിയുകയും ഉറങ്ങിക്കിടക്കുന്നവരെ വാതിലിൽ മുട്ടി എഴുന്നേൽപ്പിക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി പേർക്ക് തീ വിഴുങ്ങുന്നതിന് മുമ്പ് രക്ഷപ്പെടാൻ സാധിക്കുകയായിരുന്നു. വ്രതത്തിന്റെ ഭാഗമായി പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിൽ കഴിക്കേണ്ടുന്ന സുഹുർ ഭക്ഷണത്തിനായി ഉണർന്നവരാണ് അപകടനില കുറയ്ക്കാൻ നിമിത്തമായി വർത്തിച്ചിരിക്കുന്നത്. ബുധനാഴ്ച കാലത്ത് ഏതാണ്ട് ഒരു മണിയാകുമ്പോൾ തീപിടിച്ച് കത്തിയെരിയുന്ന മണം അനുഭവിച്ചിരുന്നുവെന്നാണ് ഉണർന്നിരുന്ന മുസ്ലീങ്ങൾ വെളിപ്പെടുത്തുന്നത്. തുടർന്ന് എന്താണെന്നറിയാൻ ചുറ്റും ഓടി നോക്കുകയുമായിരുന്നു. കടുത്ത അഗ്‌നി വിഴുങ്ങാനെത്തുന്നുവെന്ന് ഞെട്ടലോടെ മനസിലാക്കിയതിനെ തുടർന്ന് ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുന്ന
ലണ്ടൻ: ഗ്രെൻഫെൽ ടവറിൽ അഗ്‌നിബാധിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ കുറഞ്ഞത് അപകടം റമദാൻ കാലത്ത് നടന്നതിനാലാണെന്ന് റിപ്പോർട്ട്. റമദാൻ നോമ്പിന്റെ ഭാഗമായി രാത്രി ഭക്ഷണത്തിന് ഉണർന്നവർ അഗ്‌നിബാധ ഉണ്ടായത് പെട്ടെന്നറിയുകയും ഉറങ്ങിക്കിടക്കുന്നവരെ വാതിലിൽ മുട്ടി എഴുന്നേൽപ്പിക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതിനെ തുടർന്ന് നിരവധി പേർക്ക് തീ വിഴുങ്ങുന്നതിന് മുമ്പ് രക്ഷപ്പെടാൻ സാധിക്കുകയായിരുന്നു. വ്രതത്തിന്റെ ഭാഗമായി പുലർച്ചെ ഒരു മണിക്കും രണ്ടു മണിക്കുമിടയിൽ കഴിക്കേണ്ടുന്ന സുഹുർ ഭക്ഷണത്തിനായി ഉണർന്നവരാണ് അപകടനില കുറയ്ക്കാൻ നിമിത്തമായി വർത്തിച്ചിരിക്കുന്നത്.
ബുധനാഴ്ച കാലത്ത് ഏതാണ്ട് ഒരു മണിയാകുമ്പോൾ തീപിടിച്ച് കത്തിയെരിയുന്ന മണം അനുഭവിച്ചിരുന്നുവെന്നാണ് ഉണർന്നിരുന്ന മുസ്ലീങ്ങൾ വെളിപ്പെടുത്തുന്നത്. തുടർന്ന് എന്താണെന്നറിയാൻ ചുറ്റും ഓടി നോക്കുകയുമായിരുന്നു. കടുത്ത അഗ്‌നി വിഴുങ്ങാനെത്തുന്നുവെന്ന് ഞെട്ടലോടെ മനസിലാക്കിയതിനെ തുടർന്ന് ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുന്ന അയൽവാസികളെ വിളിച്ചുണർത്തുകയായിരുന്നു. ഫയർ അലാമുകളും സ്പ്രിങ്ക്‌ളേർസും ശരിയായി പ്രവർത്തിക്കാത്തതാണ് ഗ്രെൻഫെല്ലിൽ തീപിടിത്തം നേരത്തെ അറിയാൻ സാധിക്കാതെ അപകടം ഇത്രയും രൂക്ഷമാകാൻ കാരണമെന്നും വ്യക്തമായിട്ടുണ്ട്.
താൻ സാധാരണയായി ഇത്രയും വൈകി കിടക്കാറില്ലെന്നും എന്നാൽ റംസാൻ പ്രമാണിച്ച് വൈകുകയായിരുന്നുവെന്നും അപ്പോഴാണ് തീപിടിത്തം അറിയാൻ സാധിച്ചതെന്നുമാണ് എട്ടാം നിലയിൽ വസിച്ചിരുന്ന ഖാലിദ് സുലൈമാൻ അഹമ്മദ് എന്ന 20കാരൻ വെളിപ്പെടുത്തുന്നത്. താൻ പ്ലേസ്റ്റേഷൻ കളിച്ച് കൊണ്ട് സുഹുർ കഴിക്കാനായി കാത്തിരിക്കുമ്പോഴാണ് അഗ്‌നിബാധയുണ്ടായതെന്നും ഖാലിദ് വെളിപ്പെടുത്തുന്നു. പുകയുടെ മണമറിഞ്ഞ് പുറത്തേക്ക് നോക്കുമ്പോൾ ഏഴാം നിലയിൽ നിന്നും പുകയുയരുന്നതാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു. തുടർന്ന് ആന്റിയെ വിളിച്ചുണർത്തുകയും അയൽവാസികളെ എഴുന്നേൽപ്പിച്ച് രക്ഷപ്പെടാൻ സഹായിക്കുകയുമായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തുന്നു.
റംസാൻ കാലത്ത് മിക്ക മുസ്ലീങ്ങളും പുലർച്ചെ 2.30ന് മുമ്പ് ഉറങ്ങാത്തതിനാൽ ഇവിടെ മിക്കവരും ഉണർന്നിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് തദ്ദേശവാസിയായത റാഷിദ പറയുന്നു. അൽമനാർ മോസ്‌ക് പോലുള്ള നിരവധി ഇസ്ലാമിക് കൾച്ചറൽ സെന്ററുകളും മോസ്‌കുകളും അപകടത്തിൽ പെട്ടവർക്ക് അഭയമേകാനായി തുറന്ന് വച്ചിട്ടുണ്ട്. മുസ്ലീങ്ങളോ അമുസ്ലീങ്ങളോ എന്ന കാര്യം പരിഗണിക്കാതെ ഗ്രെൻഫെൽ ടവർ അഗ്‌നിബാധയ്ക്ക് ഇരയായവർക്കെല്ലാം അഭയത്തിനായി അൽമനാൻ മോസ്‌കു സെന്ററും തുറന്നിട്ടിരിക്കുന്നുവെന്നാണ് ഇതിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വെളിപ്പെടുത്തുന്നത്.
അൽമനാർ ജീവനക്കാരും വളണ്ടിയർമാരും സേവനസന്നദ്ധരായി രംഗത്തുണ്ട്. ഇവർ ജലം, മറ്റ് അത്യാവശ്യ വസ്തുക്കൾ തുടങ്ങിയവയും ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ സമീപത്തുള്ള സെന്റ് ക്ലെമന്റ്, സെന്റ് ജെയിംസ് ചർച്ചുകളും സഹായവാഗ്ദാനവുമായി രംഗത്തുണ്ട്. ഇവിടെയും ഇരകൾക്ക് അഭയം നൽകുന്നുണ്ട്.കൂടാതെ പ്രദേശത്തെ സിഖ് ക്ഷേത്രങ്ങളും സഹായത്തിന് സന്നദ്ധമായി മുന്നോട്ട് വന്നിട്ടുണ്ട്.അപകടത്തെ തുടർന്ന് നിരവധി പേർ മുകൾ നിലകളിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി താഴോട്ടിട്ടിരുന്നു. ഒമ്പതാം നിലയിൽ നിന്നും താഴോട്ടിട്ട ഒരു കുട്ടി ഇത്തരത്തിൽ രക്ഷാപ്രവർത്തകരന്റെ കൈകളിൽ വീണ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കുട്ടിയുടെ അമ്മയുടെ സ്ഥിതി ഇനിയും വ്യക്തമായിട്ടില്ല.