- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ലൊരു ട്രോൾ കണ്ടാൽ ഷെയർ ചെയ്യാത്തവരാരാണ്? സ്‌കൂൾ കോളജ് വിദ്യാർത്ഥികൾ ട്രിപ്പുകൾ വിളിക്കൂ..മദ്യവും സിഗരറ്റും സൗജന്യമായി നേടു; ഇതു പോലുള്ള ഓഫറുകൾ സ്വപ്നങ്ങളിൽ മാത്രം: ടൂറിസ്റ്റ് ബസിന്റെ പടം വച്ച് ആരോ ഉണ്ടാക്കിയ ട്രോൾ ഫേസ്ബുക്കിൽ ഷെയർ ചെയ്ത യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു: ഷെയർ ചെയ്തയാൾക്കെതിരേയും കേസ്
പത്തനംതിട്ട: നല്ലൊരു ട്രോൾ കണ്ടാൽ ഷെയർ ചെയ്യാത്തവർ ആരുണ്ട്? അതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടാലോ? അങ്ങനൊരു പുലിവാൽ പിടിച്ചിരിക്കുകയാണ് അടൂർ, കൊടുമൺ, കോട്ടപ്പുറത് വീട്ടിൽ രാജേഷ്. ഓവിൽ ഹോളിഡേയ്സ് എന്ന ടൂറിസ്റ്റ് ബസ് കമ്പനിയുടെ വിസിറ്റിങ് കാർഡ് ഉപയോഗിച്ച് ആരോ പടച്ചു വിട്ട ട്രോൾ ഫേസ് ബുക്കിലിട്ടതാണ് രാജേഷിന് വിനയായത്. ട്രോൾ ഇങ്ങനെ: ഇങ്ങനെ ഒരു ഓഫർ സ്വപ്നങ്ങളിൽ മാത്രം. സ്‌കൂൾ, കോളജ് ട്രിപ്പുകൾക്ക് വിളിക്കു...മദ്യവും സിഗരറ്റും സൗജന്യമായി നേടു...ഈ ഓഫർ തുടർന്നും ലഭിക്കുന്നതാണ്. ഇതു സംബന്ധിച്ച് എക്സൈസ് കമ്മിഷണർക്ക് ആരോ പരാതി അയയ്ക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ വഴി തെറ്റിക്കാൻ ശ്രമിക്കുന്നുവെന്നും ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നുവെന്നുമായിരുന്നു പരാതി. കമ്മിഷണർ ഇതേപ്പറ്റി അന്വേഷിക്കാൻ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അൻസാരി ബീഗുവിനെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. സഞ്ജീവ് കുമാറും സം
പത്തനംതിട്ട: നല്ലൊരു ട്രോൾ കണ്ടാൽ ഷെയർ ചെയ്യാത്തവർ ആരുണ്ട്? അതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടാലോ? അങ്ങനൊരു പുലിവാൽ പിടിച്ചിരിക്കുകയാണ് അടൂർ, കൊടുമൺ, കോട്ടപ്പുറത് വീട്ടിൽ രാജേഷ്. ഓവിൽ ഹോളിഡേയ്സ് എന്ന ടൂറിസ്റ്റ് ബസ് കമ്പനിയുടെ വിസിറ്റിങ് കാർഡ് ഉപയോഗിച്ച് ആരോ പടച്ചു വിട്ട ട്രോൾ ഫേസ് ബുക്കിലിട്ടതാണ് രാജേഷിന് വിനയായത്. ട്രോൾ ഇങ്ങനെ: ഇങ്ങനെ ഒരു ഓഫർ സ്വപ്നങ്ങളിൽ മാത്രം. സ്‌കൂൾ, കോളജ് ട്രിപ്പുകൾക്ക് വിളിക്കു...മദ്യവും സിഗരറ്റും സൗജന്യമായി നേടു...ഈ ഓഫർ തുടർന്നും ലഭിക്കുന്നതാണ്.
ഇതു സംബന്ധിച്ച് എക്സൈസ് കമ്മിഷണർക്ക് ആരോ പരാതി അയയ്ക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ വഴി തെറ്റിക്കാൻ ശ്രമിക്കുന്നുവെന്നും ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുന്നുവെന്നുമായിരുന്നു പരാതി. കമ്മിഷണർ ഇതേപ്പറ്റി അന്വേഷിക്കാൻ പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അൻസാരി ബീഗുവിനെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം
എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. സഞ്ജീവ് കുമാറും സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.
ഈ പോസ്റ്റ് രാജേഷിന് അയച്ച് കൊടുത്തത് യൂണിയൻ ഭരണിക്കാവ് എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പ് അഡ്‌മിൻ ആയ ബിബിൻ ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അയാളെ രണ്ടാം പ്രതിയാക്കിയും കേസ് എടുത്തിട്ടുണ്ട്. ബസ് തൊഴിലാളികളാണ് ഇരുവരും. അവർക്ക് ആരോ അയച്ചു കൊടുത്ത പോസ്റ്റ് കൗതുകത്തിന്റെ പേരിൽ ഷെയർ ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. രാജേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. എക്സൈസ് ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, ശശിധരൻപിള്ള, സി.ഇ.ഓ സതീഷ് കുമാർ, രമേശ് ബാബു, സജിമോൻ, എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.