- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയുടെ ഓഫീസിലെ പിടിപാട് മൂലം എക്‌സൈസ് ഉദ്യോഗസ്ഥരാരും എത്തിയിട്ടും പുറത്ത് കൗണ്ടർ ഇട്ട് മദ്യ വിൽപ്പന; നിയമം നടപ്പിലാക്കാനുറച്ച് മാനേജരെ അറസ്റ്റ് ചെയ്ത് ഡെപ്യൂട്ടി കമ്മീഷണർ; മന്ത്രിയുടെ പിഎ വിളിച്ചിട്ടും മൈൻഡ് ചെയ്തില്ല; പിണറായി സർക്കാരിന് കീഴിൽ വിരമിക്കാൻ ഇരിക്കവേ ഒരു ഉന്നത ഉദ്യോഗസ്ഥന് സസ്‌പെൻഷൻ ലഭിച്ചത് ഇങ്ങനെ
തിരുവനന്തപുരം: ജോലി ചെയ്യുന്നവർക്ക് എല്ലാ സംരക്ഷണവും. ഒഴപ്പിയാൽ പണിയും. ഇരട്ട ചങ്കുമായി അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇതായിരുന്നു. നിയമപരമായി പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനമെന്നായിരുന്നു വാക്ക്. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ്, എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിങും. ഇതോടെ എല്ലാ അഴിമതിയും തീരുമെന്ന് പ്രതീക്ഷിച്ചു. എക്‌സൈസിനെ ശുദ്ധീകരിക്കാൻ ഇറങ്ങി പുറപ്പെട്ട ഋഷിരാജ് സിങിനെ കാണാനില്ല. ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ പുറത്താക്കാൻ കള്ളക്കളി നടത്തുന്നു. അഴിമതിക്കാരെല്ലാം തെറ്റു ചെയ്യാത്തവരും. അങ്ങനെ കഥപോകുമ്പോൾ ഇത് മനസ്സിലാകാതെ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥനും പണി കിട്ടി. ബാറിൽ അനധികൃത കൗണ്ടർ പ്രവർത്തിപ്പിച്ചതിനു കേസെടുത്ത കൊല്ലം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എൻ.എസ്.സുരേഷിനാണ് സർക്കാർ വക സസ്‌പെൻഷൻ എത്തുന്നത്. ഇദ്ദേഹത്തിന്റെ പ്രവൃത്തി ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നു കുറ്റപ്പെടുത്തിയാണു നികുതി സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവ്. എന്നാൽ മന്ത്രിയുടെ ഓഫീസിൽ നിന്ന
തിരുവനന്തപുരം: ജോലി ചെയ്യുന്നവർക്ക് എല്ലാ സംരക്ഷണവും. ഒഴപ്പിയാൽ പണിയും. ഇരട്ട ചങ്കുമായി അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇതായിരുന്നു. നിയമപരമായി പ്രവർത്തിക്കുന്നവർക്ക് പ്രോത്സാഹനമെന്നായിരുന്നു വാക്ക്. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ്, എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിങും. ഇതോടെ എല്ലാ അഴിമതിയും തീരുമെന്ന് പ്രതീക്ഷിച്ചു. എക്‌സൈസിനെ ശുദ്ധീകരിക്കാൻ ഇറങ്ങി പുറപ്പെട്ട ഋഷിരാജ് സിങിനെ കാണാനില്ല. ജേക്കബ് തോമസിനെ സർവ്വീസിൽ നിന്ന് തന്നെ പുറത്താക്കാൻ കള്ളക്കളി നടത്തുന്നു. അഴിമതിക്കാരെല്ലാം തെറ്റു ചെയ്യാത്തവരും. അങ്ങനെ കഥപോകുമ്പോൾ ഇത് മനസ്സിലാകാതെ ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥനും പണി കിട്ടി.
ബാറിൽ അനധികൃത കൗണ്ടർ പ്രവർത്തിപ്പിച്ചതിനു കേസെടുത്ത കൊല്ലം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എൻ.എസ്.സുരേഷിനാണ് സർക്കാർ വക സസ്‌പെൻഷൻ എത്തുന്നത്. ഇദ്ദേഹത്തിന്റെ പ്രവൃത്തി ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നു കുറ്റപ്പെടുത്തിയാണു നികുതി സെക്രട്ടറിയുടെ സസ്‌പെൻഷൻ ഉത്തരവ്. എന്നാൽ മന്ത്രിയുടെ ഓഫീസിൽ നിന്ന് പറഞ്ഞിട്ട് കേൾക്കാത്തതിനുള്ള ശിക്ഷയായിരുന്നു സസ്‌പെൻഷൻ. ഇതൊന്നും തിരിത്താൻ സാക്ഷാൽ ഋഷി രാജ് സിങിന് പോലും കഴിയുന്നില്ല. ഇടപെടൽ നടത്തിയാൽ ജേക്കബ് തോമസിന്റെ അവസ്ഥ ഋഷിരാജ് സിംഗിനും വരും. അതുകൊണ്ട് തന്നെ അദ്ദേഹവും നിശബ്ദൻ. സുരേഷിനെതിരെ ബാറുടമയുടെ ആഗ്രഹ പ്രകാരമാണ് നടപടിയെടുക്കുന്നതെന്നാണ് സൂചന. വിരമിക്കാൻ മൂന്നു മാസം മാത്രം ബാക്കിയുള്ളപ്പോഴാണു സുരേഷിനെതിരെ നടപടി. എക്‌സൈസ് മന്ത്രിയുടെ അഡീഷനൽ പിഎസ് ദീപു വിളിച്ചിട്ടു സുരേഷ് കാണാൻ പോകാതിരുന്ന ദേഷ്യവും നടപടിക്കു പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്.
നാലര മാസം മുൻപാണു സുരേഷിനെ കൊല്ലം ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണറായി നിയമിച്ചത്. ഇക്കാലയളവിൽ 32 വൻകിട കഞ്ചാവു വിൽപനക്കാരെ ഇദ്ദേഹം അറസ്റ്റ് ചെയ്തു. 60 കിലോഗ്രാം കഞ്ചാവും പിടിച്ചു. ഇതിൽ 25 കേസും ഒരു കിലോ കഞ്ചാവിനു മുകളിലുള്ളതാണ്. മുൻവർഷം ആകെ 100 കേസുകളിലായി 600 ഗ്രാം കഞ്ചാവാണ് കൊല്ലത്തു പിടിച്ചത്. 32 കേസുകളിലെ കുറ്റപത്രം തയാറാക്കുന്നതിനിടെയാണു സുരേഷിനു സസ്‌പെൻഷൻ. ഇതും സംശയത്തിന് ഇടനൽകുന്നു. മദ്യ മാഫിയയ്‌ക്കൊപ്പം കഞ്ചാവ് ലോബിയും സുരേഷിനെതിരെ രംഗത്തുണ്ടായിരുന്നു. ആർക്കും വഴങ്ങാതെ നിയമത്തിന്റെ വഴിയേ നീങ്ങിയ അപൂർവ്വം ഉദ്യോഗസ്ഥരിൽ ഒരാളായിരുനനു സുരേഷ്. ഇതുമാത്രമാണ് പിണറായി സർക്കാരിൽ നിന്ന് സുരേഷിന് സസ്‌പെൻഷൻ നൽകിയതും.
കരുനാഗപ്പള്ളി ന്യൂ എക്‌സലൻസി ബാറിൽ അനധികൃത കൗണ്ടർ പ്രവർത്തിക്കുന്നതായി സുരേഷിനു കഴിഞ്ഞ മാസം രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവിടെ പരിശോധന നടത്തി കേസ് എടുത്തു. മാനേജർ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഈ സമയം കൗണ്ടറിൽ നിന്നു പുറത്തേക്കു മദ്യം വിൽക്കുന്നതും കണ്ടെത്തി. എക്‌സൈസ് ഉദ്യോഗസ്ഥർ വിലക്കിയിട്ടും വിൽപന തുടർന്നു. മന്ത്രി ഓഫീസിന്റെ പിന്തുണയുണ്ട് എന്ന് പറഞ്ഞായിരുന്നു ഇതെല്ലാം. നിയമം നടപ്പാക്കിയാൽ എല്ലാം കിട്ടുമെന്ന പിണറായിയുടെ വാക്കുകളായിരുന്നു സുരേഷിന്റെ മനസ്സിൽ. അദ്ദേഹം ഇടപെടൽ നടത്തി. ബാറിലെ അനധികൃത കച്ചവടം പൊളിച്ചു. പക്ഷേ കിട്ടിയത് സസ്‌പെൻഷനും. ഇങ്ങനെ പോയാൽ എങ്ങനെ നിയമ നടപ്പാക്കുമെന്നാണ് എക്‌സൈസുകാർ ചോദിക്കുന്നത്. പരാതി പറയാൻ എക്‌സൈസ് കമ്മീഷണറെ കാണാൻ പോലും കിട്ടുന്നില്ലെന്ന പരാതിയും ഉണ്ട്.
മദ്യവുമായി പുറത്തുപോയവരെ പിടിക്കുകയും അതിന്റെ പേരിൽ ബാർ ഉടമയ്‌ക്കെതിരെ മറ്റൊരു കേസ് എടുക്കുകയും ചെയ്തു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിനായിരുന്നു രണ്ടു കേസും. അതോടെ കേസ് റദ്ദാക്കി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു ബാർ ഉടമ ഇന്ദ്രബാലൻ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും പരാതി നൽകി. തുടർന്നാണു മന്ത്രിയുടെ ഓഫിസിൽ നിന്നു ദീപു വിളിച്ചത്. എന്നാൽ മന്ത്രി വിളിപ്പിച്ചതാണെങ്കിൽ വരാമെന്നും അല്ലെങ്കിൽ പറ്റില്ലെന്നും ബാറുടമയുമായി സംസാരിക്കാൻ താൽപര്യമില്ലെന്നും സുരേഷ് മറുപടി നൽകി. തുടർന്ന് ബാറുടമയുടെ പരാതിയിൽ ജോയിന്റ് എക്‌സൈസ് കമ്മിഷണറെക്കൊണ്ട് സുരേഷിനെതിരെ അന്വേഷണ റിപ്പോർട്ട് എഴുതിവാങ്ങി നടപടി എടുക്കുകയായിരുന്നുവെന്ന് എക്‌സൈസ് ഉന്നതർ പറഞ്ഞു.
മൂന്നു മാസം മുൻപും സുരേഷ് ഇതേ ബാറിൽ പരിശോധന നടത്തിയിരുന്നു. ബാറിൽ മദ്യത്തിനൊപ്പം ആഹാരവും നൽകണമെന്നാണു സർക്കാർ ഉത്തരവ്. എന്നാൽ ഇവിടെ മദ്യം മാത്രമാണു നൽകുന്നതെന്നും 'ടച്ചിങ്‌സ്' നൽകുന്നില്ലെന്നും ചിലർ പരാതിപ്പെട്ടിരുന്നു. മഫ്തി വേഷത്തിൽ സുരേഷ് ബാറിൽ പോയി ഇതു ബോധ്യപ്പെടുകയും മദ്യപിച്ചിരുന്നവർക്കു ഭക്ഷണം നൽകാൻ ഉത്തരവിടുകയും ചെയ്തു. ഇതും ബാറുടമയെ ചൊടിപ്പിച്ചിരുന്നു.