- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വൻ വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി; 2500 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു; അന്വേഷണം തുടരുന്നു
കണ്ണൂർ: കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് സംഘം പാനൂർ കൈവേലിക്കൽ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വൻ വാറ്റുകേന്ദ്രമാണ് കണ്ടെത്തി. ഇവിടെ നിന്നും 2500 ലിറ്ററിലധികം വാഷ് കണ്ടെടുത്തു.
കൈവേലിക്കലിനടുത്ത ആൾതാമസമില്ലാത്ത പറമ്പിന്റെ ഇടവഴിയിൽ വച്ചാണ് വാഷ് കണ്ടെടുത്തത്. 10 പ്ലാസ്റ്റിക് ബാരലുകളിലായി കുറ്റിക്കാട്ടിൽ ഒളിച്ച നിലയിലായിരുന്നു. ധാന്യങ്ങളും പഴവർഗ്ഗങ്ങളും ഉപയോഗിച്ചാണ് വാഷ് നിർമ്മിച്ചത്. വാഷ് സൂക്ഷിച്ച പ്രതികൾക്കെതിരേ അന്വേഷണം ഊർജിതമാക്കി
സിവിൽ എക്സൈസ് ഓഫിസർ പ്രജീഷ് കോട്ടായി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ.ശശികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തി തകർത്തത്.
എക്സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫിസർ നിസാർ.കെ, എക്സൈസ് സർക്കിൾ ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർമാരായ ജിനേഷ് നരിക്കോടൻ, കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് സിവിൽ എക്സൈസ് ഓഫിസർമാരായ രോഷിത്ത്.പി, ഷാജി അളോക്കൻ, സുനീഷ് കിള്ളിയോട്ട്, പ്രജീഷ് കോട്ടായി, ജലീഷ്.പി, ശജേഷ്.സി.കെ, വനിത സിഇഒ ഷീബ കെ.പി, എക്സൈസ് ഡ്രൈവർ ഷംജിത്ത്.എൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കൂത്തുപറമ്പ് എക്സൈസ് സംഘം നിരവധി കേസുകൾ കണ്ടെടുക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ