- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീറ്റർ ഹെയ്നിന്റെ നിർദ്ദേശങ്ങൾക്ക് മുന്നിൽ പൂച്ചയെപ്പോലെ മെരുങ്ങി നില്ക്കുന്ന കടുവ; പുലിമുരുകനിലെ മേക്കിങ് വീഡിയോ കാണാം
മലയാള സിനിമ ചരിത്രത്തിലെ മികച്ച ആക്ഷൻ രംഗങ്ങളാണ് വൈശാഖ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പുലിമുരുകനിലുള്ളത്. ചിത്രം തീയേറ്ററുകളിൽ തരംഗമായതിന് പിന്നിൽ പീറ്റർ ഹെയ്ൻ എന്ന അന്താരാഷ്ട്രപ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫറുടെ അധ്വാനമുണ്ട്, ഒപ്പം റിസ്‌ക് ഏറ്റെടുക്കാൻ തയ്യാറായ മോഹൻലാലിന്റെയും. ചിത്രത്തിന്റെ വിയറ്റ്നാം ലൊക്കേഷനിൽ നിന്ന് കടുവയെ പരിശീലിപ്പിക്കുന്ന പീറ്റർ ഹെയ്നിന്റെ ഒരു വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. അതിനേക്കാൾ ദൈർഘ്യമുള്ള കടുവയുടെ ചില രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പൂച്ചക്കുഞ്ഞിനെ പോലെ പീറ്റർ ഹെയ്നിനൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.കടുവ ചാടിവരുന്ന രംഗം ചിത്രീകരിക്കുന്ന വിധമാണ് സ്റ്റണ്ട് മാസ്റ്ററായ പീറ്റർ ഹെയ്ൻ പുറത്തുവിട്ടത്. കാട്ടിൽ കെട്ടിയുണ്ടാക്കിയ പീഠത്തിൽ കിടക്കുന്ന കടുവ. പതിയെ ലഭിക്കുന്ന നിർദേശത്തിനനുസരിച്ച് കിടപ്പിൽ നിന്ന് എഴുന്നേൽക്കുന്ന കടുവ നിലത്തേക്ക് ചാടി വരുന്നതും വീഡിയോയിൽ കാണാം. ഇത്രയും ഭാഗമാണ് വീഡിയോ പുറത്തുവിട്ടിട
മലയാള സിനിമ ചരിത്രത്തിലെ മികച്ച ആക്ഷൻ രംഗങ്ങളാണ് വൈശാഖ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പുലിമുരുകനിലുള്ളത്. ചിത്രം തീയേറ്ററുകളിൽ തരംഗമായതിന് പിന്നിൽ പീറ്റർ ഹെയ്ൻ എന്ന അന്താരാഷ്ട്രപ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫറുടെ അധ്വാനമുണ്ട്, ഒപ്പം റിസ്‌ക് ഏറ്റെടുക്കാൻ തയ്യാറായ മോഹൻലാലിന്റെയും.
ചിത്രത്തിന്റെ വിയറ്റ്നാം ലൊക്കേഷനിൽ നിന്ന് കടുവയെ പരിശീലിപ്പിക്കുന്ന പീറ്റർ ഹെയ്നിന്റെ ഒരു വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. അതിനേക്കാൾ ദൈർഘ്യമുള്ള കടുവയുടെ ചില രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പൂച്ചക്കുഞ്ഞിനെ പോലെ പീറ്റർ ഹെയ്നിനൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.കടുവ ചാടിവരുന്ന രംഗം ചിത്രീകരിക്കുന്ന വിധമാണ് സ്റ്റണ്ട് മാസ്റ്ററായ പീറ്റർ ഹെയ്ൻ പുറത്തുവിട്ടത്. കാട്ടിൽ കെട്ടിയുണ്ടാക്കിയ പീഠത്തിൽ കിടക്കുന്ന കടുവ. പതിയെ ലഭിക്കുന്ന നിർദേശത്തിനനുസരിച്ച് കിടപ്പിൽ നിന്ന് എഴുന്നേൽക്കുന്ന കടുവ നിലത്തേക്ക് ചാടി വരുന്നതും വീഡിയോയിൽ കാണാം. ഇത്രയും ഭാഗമാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.
കടുവയുമൊത്തുള്ള ആക്ഷൻ രംഗത്തിലൂടെ പുലിമുരുകൻ ആരാധകരുടെ പ്രശംസ പിടിച്ചുപറ്റുകയാണ്. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ കടുവയുമൊത്തുള്ള ആക്ഷൻ രംഗത്തെ കുറിച്ചുള്ള വാർത്തകളും ഊഹാപോഹങ്ങളും ഏറെ പ്രചാരം നേടിയിരുന്നു. ആക്ഷൻ രംഗങ്ങൾ മിക്കതും മോഹൻലാൽ ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നു. ഒരാഴ്ച കൊണ്ട് മുടക്കുമുതലിൽ അധികം പുലിമുരുകൻ വാരിക്കഴിഞ്ഞു. ഏറ്റവും വേഗത്തിൽ 25 കോടി പിന്നിട്ട മലയാളചിത്രമാണ് നിലവിൽ പുലിമുരുകൻ. 325 സ്‌ക്രീനുകളിലാണ് ചിത്രം ഒക്ടോബർ ഏഴിന് റിലീസായത്. ഏഴ് ദിവസം കൊണ്ട് ചിത്രം 25.43 കോടിയാണ് കളക്റ്റ് ചെയ്തത്.