- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിനുകൾക്ക് ജിഎസ്ടി ഇളവ് നൽകുന്നത് വിപരീത ഫലമുണ്ടാക്കും; മമത ഉന്നയിച്ചവ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്നും ആരോഗ്യ സെസ്സിൽ നിന്നും ഒഴിവാക്കിയതാണെന്നും നിർമലാ സീതാരാമൻ
ന്യൂഡൽഹി: വാക്സിനുകൾക്ക് ജിഎസ്ടി ഇളവ് നൽകുന്നത് പൊതുജനങ്ങൾക്ക് പ്രയോജനം ചെയ്യാത്തതും വിപരീതഫലമുളവാക്കുന്നതുമായ നടപടിയായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കോവിഡ് ചികിത്സാ ഉപകരണങ്ങൾക്കും മരുന്നിനും ജിഎസ്ടി ഇളവ് ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മമതാ ബാനർജി എഴുതിയ കത്തിൽ ഉന്നയിച്ചിരുന്ന കാര്യങ്ങളെല്ലാം നിലവിൽ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്നും ആരോഗ്യ സെസ്സിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
മമതയുടെ കത്തിന് മറുപടിയായാണ് നിർമല സീതാരാമൻ ജി.എസ്.ടി, കസ്റ്റംസ് നികുതികളിൽനിന്ന് ഒഴിവാക്കിയ വസ്തുക്കളുടെ പട്ടിക നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള എല്ലാ കോവിഡ് പ്രതിരോധ വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് ജിഎസ്ടി അടക്കമുള്ള നികുതികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കി.
വാണിജ്യ ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്ന വാക്സിനുകൾക്കുമേൽ അഞ്ച് ശതമാനവും കോവിഡുമായി ബന്ധപ്പെട്ട മരുന്നുകളിലും ഓക്സിജൻ കോൺസെൻട്രേറ്ററുകളിൽ 12 ശതമാനവും ജിഎസ്ടി ചുമത്തുന്നുണ്ട്. ഇതിൽ പകുതി കേന്ദ്രസർക്കാരിനും പകുതി സംസ്ഥാന സർക്കാരിനുമാണ് ലഭിക്കുന്നത്. വാക്സിനുമേൽ അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നത് ആഭ്യന്തര ഉൽപാദകരുടെയും ജനങ്ങളുടെയും താൽപര്യം മുൻനിർത്തിയാണെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഓക്‌സിജൻ സിലിണ്ടറുകൾ, സംഭരണ ടാങ്കുകൾ, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ തുടങ്ങിയവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനായി കസ്റ്റംസ് നികുതി, ജിഎസ്ടി എന്നിവയിൽ നിന്ന് ഇളവ് നൽകണമെന്നാണ് മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.
ചില സ്ഥാപനങ്ങൾ, വ്യക്തികൾ, ഏജൻസികൾ മുതലായവ ചികിത്സാ സഹായങ്ങൾ സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഈ സഹായം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഇവ് വേണമെന്നുമാണ് മമത ആവശ്യപ്പെട്ടത്.