- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലക്കോട് വൻ ചാരായ വേട്ട: വാഷ് പിടികൂടി
കണ്ണൂർ: ആലക്കോട് വനമേഖലയിൽ പ്രവർത്തിച്ചിരുന്ന ചാരായ വാറ്റുകേന്ദ്രം തകർത്തു ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് മലയോര പ്രദേശത്ത് റെയ്ഡ് നടത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആലക്കോട് എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി വി രാമചന്ദ്രന്റെ നേതൃത്വത്തിൽ നടുവിൽ, ഉത്തൂർ, പാലേരിത്തട്ട്, വിളക്കണൂർ എന്നീ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് വ്യാജചാരായ വാറ്റിനുപയോഗിക്കുന്ന വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
ഉത്തൂർ -തോട്ടുചാലിന് സമീപം പുറമ്പോക്ക് കുറ്റിക്കാടുകളിൽ അഞ്ച് പ്ളാസ്റ്റിക് ജാറുകളിലായി സൂക്ഷിച്ച് വച്ച 150 ലിറ്റർ വാഷാണ് കണ്ടെടുത്തത്. മറ്റൊരിടമായ
തോട്ടുചാലിനോട് ചേർന്ന് പ്രവർത്തിച്ച് വന്ന ഷെഡും, വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട് റെയ്ഡിനിടെ കള്ളവാറ്റു സംഘം ഓടി രക്ഷപ്പെട്ടതായും ഇവർക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നും എക്സൈസ് സംഘം അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ടി. ആർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ