- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ പ്രത്യേക അനുമതി പത്രം നിർബന്ധമാക്കണം; ഗാർഹിക മേഖലകളിലെ ജോലിക്കാരുൾപ്പെടെ എല്ലാ വിദേശികൾക്കും എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാക്കാൻ നിർദ്ദേശം
ഗാർഹിക മേഖലകളിൽ ജോലി ചെയ്യുന്നവരുൾപ്പെടെ മുഴുവൻ വിദേശികൾക്കും രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ പ്രത്യേക അനുമതി പത്രം വേണമെന്ന നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയിൽ. നിലവിൽ സർക്കാർ മേഖലകളിലെ വിദേശ ജീവനക്കാർക്ക് മാത്രമാണ് രാജ്യത്തുനിന്ന് പുറത്തേക്ക് പോകണമെങ്കിൽ മന്ത്രാലത്തിന്റെ പ്രത്യേക അനുമതി പത്രം സമർപ്പിക്കണമെന്ന നിബന്ധനയുള്ളത്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ മാൻ പവർ അഥോറിറ്റിയുടെ അനുമതി പത്രം ഉണ്ടെങ്കിൽ മാത്രം രാജ്യം വിടാൻ അനുവദിക്കുന്ന രീതിയിൽ നിയമനിർമ്മാണം നടത്തണമെന്നു നിർദേശത്തിൽ പറയുന്നു . ഗാർഹിക തൊഴിലാളികൾക്കാണെങ്കിൽ സ്‌പോൺസറുടെ അനുമതിക്ക് പുറമെ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. എക്‌സിറ്റ് പെർമിറ്റ് ജനസംഖ്യാ ക്രമീകരണത്തിനു സഹായകമാകുമെന്നും വിശദീകരണം.
ഗാർഹിക മേഖലകളിൽ ജോലി ചെയ്യുന്നവരുൾപ്പെടെ മുഴുവൻ വിദേശികൾക്കും രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യാൻ പ്രത്യേക അനുമതി പത്രം വേണമെന്ന നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയിൽ. നിലവിൽ സർക്കാർ മേഖലകളിലെ വിദേശ ജീവനക്കാർക്ക് മാത്രമാണ് രാജ്യത്തുനിന്ന് പുറത്തേക്ക് പോകണമെങ്കിൽ മന്ത്രാലത്തിന്റെ പ്രത്യേക അനുമതി പത്രം സമർപ്പിക്കണമെന്ന നിബന്ധനയുള്ളത്.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളെ മാൻ പവർ അഥോറിറ്റിയുടെ അനുമതി പത്രം ഉണ്ടെങ്കിൽ മാത്രം രാജ്യം വിടാൻ അനുവദിക്കുന്ന രീതിയിൽ നിയമനിർമ്മാണം നടത്തണമെന്നു നിർദേശത്തിൽ പറയുന്നു . ഗാർഹിക തൊഴിലാളികൾക്കാണെങ്കിൽ സ്‌പോൺസറുടെ അനുമതിക്ക് പുറമെ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. എക്‌സിറ്റ് പെർമിറ്റ് ജനസംഖ്യാ ക്രമീകരണത്തിനു സഹായകമാകുമെന്നും വിശദീകരണം.
Next Story