ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്കു മുൻതൂക്കം കിട്ടുമെന്ന് എക്‌സിറ്റ് പോൾ സർവേകൾ. ഉത്തർപ്രദേശിൽ ബിജെപിക്കു മുൻതൂക്കം ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടിവി പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണു ഇന്ത്യ ടുഡേ നടത്തിയ സർവേയിൽ പറയുന്നത്.

ഉത്തർപ്രദേശിൽ ബിജെപി 240 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് റിപബ്ലിക് പിമാർക്ക് സർവേ ഫലം പറയുമ്പോൾ സമാജ് വാദി പാർട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നും പറയുന്നു. ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സർവേയിൽ പറയുന്നത്.

ഉത്തർപ്രദേശിൽ ബിജെപിക്ക് വ്യക്തമായ മേൽക്കൈ ഉണ്ടാകും. 240 സീറ്റുകളിൽ ബിജെപി, 140 സീറ്റുകളിൽ എസ്‌പി, 17 സീറ്റുകളിൽ ബിഎസ്‌പി നാലുസീറ്റുകൾ കോൺഗ്രസിന് എന്നിങ്ങനെയാണ് ടൈംസ്നൗവിന്റെ എക്സിറ്റ് പോൾ പ്രവചനം. റിപ്പബ്ലിക്ക് ടിവിയും ബിജെപി യുപിയിൽ അധികാരത്തിൽ തുടരുമെന്നാണ് പറയുന്നത്

ഉത്തരാഖണ്ഡിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ പറയുന്നു. 38 സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

ഉത്തർപ്രദേശ് (റിപ്പബ്ലിക്) ബിജെപി 240, എസ്‌പി 140, ബി.എസ്‌പി 17, കോൺഗ്രസ് 4 എന്നിങ്ങനെയാണ് പ്രവചനം.

ഉത്തർപ്രദേശ്( ന്യൂസ് എക്‌സ്): ബിജെപി 211-225, എസ്‌പി 146-160, കോൺഗ്രസ് 4-6, BSP 14-24.

ഉത്തരാഖണ്ഡ് (ടൈംസ് നൗ ): ബിജെപി 37, കോൺഗ്രസ് 31,എ.എ.പി 1, മറ്റുള്ളവർ 1.

ന്യൂസ് എക്‌സ് കോൺഗ്രസ് (3335), ബിജെപി (3133), എഎപി )03). എ.ബി.പി കോൺഗ്രസ് 3238,ബിജെപി 2632.

മണിപ്പൂർ (റിപ്പബ്ലിക്) ബിജെപി 27-31, കോൺഗ്രസ് 11-17, ടിഎംസി 6-10.

പഞ്ചാബിൽ ഇത്തവണ ആം ആദ്മി പാർട്ടി അട്ടിമറി വിജയം നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സർവേയിൽ പറയുന്നത്.
കോൺഗ്രസിന് 19 മുതൽ 31 സീറ്റ് വരേയാണ് സർവേ പ്രവചിക്കുന്നത്. ബിജെപിക്ക് ഒന്ന് മുതൽ നാല് വരേയും ശിരോമണി അകാലിദളിന് ഏഴ് മുതൽ 11 വരെ സീറ്റുകളും സർവേ പ്രവചിക്കുന്നു.

ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടും. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എ.എ.പി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ.

77 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1-4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലിദൾ 7-11 വരെ സീറ്റുകൾ നേടും.

പഞ്ചാബ്

ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ

ആം ആദ്മി പാർട്ടി : 76-90
കോൺഗ്രസ് : 19-31
എസ്എഡി : 7-11
ബിജെപി : 1-4
മറ്റുള്ളവർ : 0-2

ഉത്തർ പ്രദേശ്

റിപബ്ലിക് അഭിപ്രായ സർവേ ഫലം

ബിജെപി : 262-277
എസ്‌പി : 119-134
ബിഎസ്‌പി : 7-15
കോൺഗ്രസ് : 3-8
മറ്റുള്ളവർ : 0-2

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.

അതേസമയം തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിൽ നാലിലും ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണനേട്ടങ്ങളാണ് ബിജെപിക്ക് സഹായകമായതെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി