- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത്ഷായുടെ മിഷൻ 44 ശ്രമം വിജയിച്ചില്ല; ജമ്മുവിൽ ബിജെപി ധ്രുവീകരണം നടന്നപ്പോൾ കാശ്മീരിൽ ഏകീകരിച്ചത് ബിജെപി വിരുദ്ധ വോട്ടുകൾ; ഝാർഖണ്ഡ് പിടിക്കുന്ന ബിജെപി ജമ്മുകാശ്മീരിൽ രണ്ടാമതാവുമെന്ന് എക്‌സിറ്റ് പോളുകൾ
ശ്രീനഗർ: ബിജെപി കാശ്മീരിൽ പ്രഖ്യാപിച്ചിരുന്ന മിഷൻ 44 എന്ന വിജയമന്ത്രത്തിന് വിജയം കാണാൻ സാധിക്കില്ലെന്ന് ഉറപ്പായി. റെക്കോഡ് പോളിംഗോടെ അവസാനിച്ച ജമ്മു കാശ്മീരിൽ ബിജെപി രണ്ടാമതാകുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ആർക്കും ഭൂരിപക്ഷം നേടാവാനാതെ വരുന്നതോടെ ജമ്മു-കാശ്മീരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്. അതേസമ

ശ്രീനഗർ: ബിജെപി കാശ്മീരിൽ പ്രഖ്യാപിച്ചിരുന്ന മിഷൻ 44 എന്ന വിജയമന്ത്രത്തിന് വിജയം കാണാൻ സാധിക്കില്ലെന്ന് ഉറപ്പായി. റെക്കോഡ് പോളിംഗോടെ അവസാനിച്ച ജമ്മു കാശ്മീരിൽ ബിജെപി രണ്ടാമതാകുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ആർക്കും ഭൂരിപക്ഷം നേടാവാനാതെ വരുന്നതോടെ ജമ്മു-കാശ്മീരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്. അതേസമയം ഝാർഖണ്ഡിലെ 81 സീറ്റുകളിൽ 52 സീറ്റുകൾ നേടി ബിജെപി ഭരണത്തിലേറുമെന്ന് എബിപി ന്യൂസ്-നീൽസൺ വെളിപ്പെടുത്തുന്നു.
ശനിയാഴ്ച നടന്ന അവസാന ഘട്ട വോട്ടെടുപ്പിൽ ജമ്മു കാശ്മീരിൽ 76 ശതമാനവും ഝാർഖണ്ഡിൽ 71.25 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്. 25 വർഷത്തിനിടെയുള്ള കൂടിയ വോട്ടിങ് ശതമാനമാണിത്. ഇന്ത്യ ടുഡേസിസെറോ എക്‌സിറ്റ് പോൾ ഫലങ്ങളിൽ 41 മുതൽ 49 വരെ സീറ്റ് വരെയാണ് ഝാർഖണ്ഡിൽ ബിജെപിക്കു നൽകുന്നത്. 1519 സീറ്റുമായി ജെ.എം.എം. രണ്ടാമതെത്തും. കോൺഗ്രസിനാകട്ടെ ഏഴുമുതൽ 11 വരെ സീറ്റ് മാത്രമാണ് ഇന്ത്യ ടുഡേ പ്രവചിക്കുന്നത്. ആക്‌സിസ്എ.പി.എം. എക്‌സിറ്റ് പോൾ അനുസരിച്ച് ബിജെപി. സഖ്യം 37 മുതൽ 43 സീറ്റ് വരെ നേടും. ജെ.വി.എമ്മിന് 12 മുതൽ 16 വരെയും ജെ.എം.എമ്മിന് 10 മുതൽ 14 വരെയും കോൺഗ്രസിന് നാലു മുതൽ ആറു വരെയും ആർ.ജെ.ഡിക്ക് അഞ്ചു സീറ്റ് വരെയുമാണു പ്രവചിക്കുന്നത്.
ആകെ 87 സീറ്റുകളുള്ള ജമ്മുകശ്മീരിൽ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നു സീ വോട്ടർ ഫലം പറയുന്നു. ബിജെപി. മുന്നേറ്റം നടത്തുമെങ്കിലും പി.ഡി.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. പി.ഡി.പിക്ക് 32 മുതൽ 38 വരെ സീറ്റുകൾ ലഭിക്കുമ്പോൾ ബിജെപി. 2733 സീറ്റുകൾ നേടി തൊട്ടുപിന്നിലെത്തും. നാഷണൽ കോൺഫറൻസ് എട്ടുമുതൽ 14 സീറ്റുകളിലേക്കും കോൺഗ്രസ് നാലു മുതൽ10 സീറ്റുകളിലേക്കും ഒതുങ്ങുമെന്നും സീ വോട്ടർ പ്രവചിക്കുന്നു.
ജമ്മു കാശ്മീരിൽ 20 മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പു നടന്നത്. ഝാർഖണ്ഡിൽ ജെഎംഎം സ്വാധീനമേഖലയായ സന്താൾ പർഗാനയിലെ 16 മണ്‌ലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ. കാഷ്മീരിൽ 87ഉം ഝാർഖണ്ഡിൽ 81നും നിയമസഭാ സീറ്റുകളാണുള്ളത്.

