മനാമ : പ്രവാസി രക്ഷിതാക്കളുടെ ആശങ്കകൾക്ക് ഒടുവിൽ അറുതിയായി. രാജ്യത്ത് ഏറെ നാളായി ചർച്ച ചെയ്യുന്ന രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾക്കാണ് തീരുമാനമായത്. വിദ്യാർത്ഥികൾക്ക ഫീസ് ഏർപ്പെടുത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി നുഐമി പറഞ്ഞു.

ബഹ്റിനിലെ ഗവണ്മെന്റ് സ്‌കൂളുകളിൽ പഠിക്കുന്ന ബഹ്റിനികളല്ലാത്ത വിദ്യാർത്ഥികൾ് ഫീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് .പി ജലാൽ ഖാദിം നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ബഹ്റൈനിലെ പൗരന്മാർക്കും, താമസക്കാർക്കും സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുവാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

രാജ്യത്തിന്റെ നയമനുസരിച്ചാണ് പ്രവാസികളായ താമസക്കാർക്കും വിദ്യാഭ്യാസം നൽകുന്നത്. ഇത് നിയമപരമാണെന്ന് മാത്രമല്ല അന്തരാഷ്ട്ര തലത്തിൽ വിദ്യാഭ്യാസദം നൽകുക എന്നത് ഒരു കടമ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.