ഞ്ചു വർഷത്തിനുളിൽ പത്തു ലക്ഷം വിദേശികളെ നാടുകടത്താൻ സർക്കാർ അധികൃതർ ഒരുങ്ങുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അൽ സുബൈ്ഹ് വ്യക്തമാക്കിയതോടെ പ്രവാസികളുടെ ആശങ്കയ്ക്ക് വിരാമമായി.ജനസംഖ്യാ സന്തുലനം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശികളെ കൂട്ടമായി നാടുകടത്താൻ ഉദ്യേശമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ജനസംഖ്യാ അനുപാതം ക്രമീകരിക്കണമെന്നാവശ്യപ്പെട്ടു ഖലീൽ അൽ ആബേൽ എംപി പാർലിമെന്റിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഒരു സ്വദേശിക്ക് രണ്ടര വിദേശികൾ എന്ന നിലവിലെ അനുപാതം അഞ്ച് വർഷം കൊണ്ട് ഒന്നരയാക്കണമെന്നും അവിദഗ്ദരായ ഒരു മില്യൻ വിദേശികളെ നാടുകടത്തണമെന്നും എംപി ചൂണ്ടിക്കാട്ടിയിരുന്നു.

ഖലീൽ അബലിന്റെ നിർദേശങ്ങൾക്ക് ശക്തി പകർന്ന് ഫർവാനിയ ഗവർണർ ശൈഖ് ഫൈസൽ അൽ ഹമൂദ് അസ്സബാഹും ഇതേ ആവശ്യം ഉന്നയിച്ചു. സർക്കാർ കൂട്ടനാടുകടത്തലിനു ഒരുങ്ങുന്നു എന്ന രീതിയിൽ ചില പ്രാദേശിക മാദ്ധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തു ഈ സാഹചര്യത്തിലാണ് തൊഴിൽ കാര്യ സാമൂഹ്യ ക്ഷേമ മന്ത്രി വിശദീകരണവുമായി എത്തിയത്.