മനാമ : പ്രവാസികളെ മാത്രം ജോലിക്ക് ക്ഷണിച്ച് പരസ്യം ചെയ്യുന്ന കമ്പനി ഉടമകളെ കണ്ടെത്തി മന്ത്രാലയം നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം ആണ് പ്രവാസികളെ മാത്രം ജോലിക്കെടുക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീരിക്കാനൊരുങ്ങുന്നത്.

ബഹ്റിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കന്പനി തങ്ങളുടെ സ്ഥാപനത്തിലുണ്ടാകുന്ന ഒഴിവിലേക്ക് പ്രവാസികളെ മാത്രം പരിഗണിക്കുകയാണെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ഓൺലൈൻ മാദ്ധ്യമങ്ങളിൽ ഇത്തരത്തിലുള്ള പരസ്യങ്ങൾ ധാരാളമായി
കാണാറുണ്ട്. പരസ്യങ്ങളിൽ നിന്നും കന്പനിയെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയായിരിക്കും നടപടിയെടുക്കുക.

നിയമപ്രകാരം രാജ്യത്തെ പൗരന്മാർക്കാണ് മുൻതൂക്കം. ഇതിനെതിരെയുള്ള തൊഴിൽ വിജ്ഞാപനങ്ങൾ നിയമലംഘനമാണ്. ഇത്തരം ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.