മനാമ: രാജ്യത്തെ പൊതുമേഖലാ സ്‌കൂളുകളിൽ പഠിക്കുന്ന പ്രവാസികളായ വിദ്യാർത്ഥികൾ ക്കുള്ള ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പാർലമെന്ററി കമ്മിറ്റി അംഗീകരിച്ചു. പ്രവാസി വിദ്യാർത്ഥികളിൽ നിന്നും വാർഷിക ഫീസ് ആയി 400 ദിനർ ഈടാക്കാനുള്ള നീക്കത്തിനാണ് കമ്മിറ്റി അംഗീകാരം നൽകിയത്.

കൗൺസിലിന്റെ സർവീസ് കമ്മിറ്റി പാസാക്കിയ വിഷയത്തിൽ എംപിമാർ ചൊവാഴ്ച വോട്ട് രേഖപ്പെടുത്തും. ഇതര ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ ഫീസ് ബാധകമാകില്ല. ബഹ്റൈനിൽ വിദേശികൾ വർധിക്കുക വഴി വിദ്യാഭ്യാസ രംഗത്ത് വലിയ ചെലവാണ് സർക്കാറിനുണ്ടാകുന്നത്. ഇത് ഒഴിവാക്കുകയാണ്
പുതിയ നിയമം വഴി ലക്ഷ്യമിടുന്നത്.

ഫീസ് അടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് ഇളവ് നൽകുന്ന കാര്യം തീരുമാനിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കുന്നതിനും നിർദേശമുണ്ട്.നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. വിദേശ പൗരൻ വിവാഹം ചെയ്ത സ്വദേശിയുടെ മക്കൾ ബഹ്റൈനിൽ സ്ഥിര താമസമാണെങ്കിൽ അവർക്ക് ഇളവ് ലഭിക്കും.