സൗദിയിൽ ആരോഗ്യ ഇൻഷൂറൻസ് പോളിസിയുള്ള വിദേശികൾക്ക് എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ ഉറപ്പ്ാ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാത്രമല്ല ജോലിക്കിടെ അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലും ഡിസ്പന്സറികളിലും ചികിത്സ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

വിദേശികളുടെ ആരോഗ്യ ഇൻഷൂറൻസ് കാർഡ് ഉപയോഗിച്ചു രാജ്യത്തെ 110 സർക്കാർ ആശുപത്രികളിൽ ആണ് ചികിത്സ ലഭ്യമാക്കുക. 12 ൽപരം വരുന്ന ഇൻഷുറൻസ് കമ്പനികളുടെ ആരോഗ്യ ഇൻഷൂറൻസ് കാർഡ് ഇത്തരത്തിൽ ഉപയോഗിക്കാം. നേരത്തെ പരിമിതമായ ആശുപത്രികളിൽ മാത്രമായിരുന്നു വിദേശികൾക്ക് ഈ സൗകര്യം ലഭിച്ചിരുന്നത്.

മികച്ച ചികിത്സ സൗകര്യമാണ് പുതിയ തീരുമാനത്തിലൂടെ വിദേശികൾക്കു ലഭിക്കുക. പുതിയ തീരുമാനം രാജ്യത്തെ ആയിരക്കണക്കിന് വിദേശികൾക്കു ഗുണകരമാകും.