- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ വിദേശികൾക്ക് സ്ഥിരം താമസാനുമതി; കരട് നിയമത്തിന് ശുറാ കൗൺസിൽ അംഗീകാരം; ദീർഘകാല പ്രവാസികളാകുന്നവർക്കും രാജ്യത്തിന് മികച്ച സേവനം നല്കുന്നവർക്കും സ്ഥിരം താമസാനുമതി ഉറപ്പ്
ഖത്തറിൽ വിദേശികൾക്ക് സ്ഥിരം താമസാനുമതി നല്കുന്ന നിയമത്തിന് ശുറാ കൗൺസിലിന്റെ അംഗീകാരം.ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് ആൽ മഹ്മൂദിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത് ഖത്തറിൽ വിദേശികൾക്കുള്ള സ്ഥിരം താമസാനുമതി സംബന്ധിച്ച കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് ആൽ മഹ്മൂദിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. ഉപാധികൾക്ക് വിധേയമായി വിദേശികൾക്ക് ഖത്തറിൽ സ്ഥിരം താമസാനുമതി നൽകാമെന്നാണ് കരട് നിയമത്തിൽ വ്യക്തമാക്കിയത്. ഇതു പ്രകാരം പ്രത്യേക നിബന്ധനകൾ പാലിക്കുന്ന ഖത്തരികളല്ലാത്തവർക്ക് സ്ഥിരം താമസാനുമതി നൽകാൻ ആഭ്യമന്തര മന്ത്രാലയത്തിന് നിയമം അനുമതി നൽകുന്നു. വിശദമായ ചർച്ചകൾക്ക് ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ശൂറാ കൗൺസിൽ കരട് നിയമം വീണ്ടും ക്യാബിനറ്റിന് കൈമാറി. ചർച്ചകൾക്കൊടുവിലാണ് നിയമത്തിന് അംഗീകാരം നൽകിക്കൊണ്ടുള്ള തീരുമാനത്തിലെത്തിയത്. ദീർഘകാല പ്രവാസിയാകുന്നതിന
ഖത്തറിൽ വിദേശികൾക്ക് സ്ഥിരം താമസാനുമതി നല്കുന്ന നിയമത്തിന് ശുറാ കൗൺസിലിന്റെ അംഗീകാരം.ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് ആൽ മഹ്മൂദിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്
ഖത്തറിൽ വിദേശികൾക്കുള്ള സ്ഥിരം താമസാനുമതി സംബന്ധിച്ച കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സായിദ് ആൽ മഹ്മൂദിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്.
ഉപാധികൾക്ക് വിധേയമായി വിദേശികൾക്ക് ഖത്തറിൽ സ്ഥിരം താമസാനുമതി നൽകാമെന്നാണ് കരട് നിയമത്തിൽ വ്യക്തമാക്കിയത്. ഇതു പ്രകാരം പ്രത്യേക നിബന്ധനകൾ പാലിക്കുന്ന ഖത്തരികളല്ലാത്തവർക്ക് സ്ഥിരം താമസാനുമതി നൽകാൻ ആഭ്യമന്തര മന്ത്രാലയത്തിന് നിയമം അനുമതി നൽകുന്നു. വിശദമായ ചർച്ചകൾക്ക് ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ശൂറാ കൗൺസിൽ കരട് നിയമം വീണ്ടും ക്യാബിനറ്റിന് കൈമാറി.
ചർച്ചകൾക്കൊടുവിലാണ് നിയമത്തിന് അംഗീകാരം നൽകിക്കൊണ്ടുള്ള തീരുമാനത്തിലെത്തിയത്. ദീർഘകാല പ്രവാസിയാകുന്നതിന് പുറമേ, രാജ്യത്തിന് മികച്ച സേവനം നൽകിയവർക്കും സാമ്പത്തിക മേഖലയിൽ മികച്ച സംഭാവനകളർപ്പിച്ചവർക്കും കൂടാതെ സേവനം ആവശ്യമായി വരുന്നവർക്കുമാണ് സ്ഥിരം താമസാനുമതിയെന്ന പദവി ലഭ്യമാകുക. ഇത് കൂടാതെ വിദേശിയായ ഭർത്താവിൽ ഖത്തരി വനിതക്കുണ്ടാകുന്ന കുട്ടികൾക്കും സ്ഥിരതാമസാനുമതി നൽകാൻ കരട് നിയമം ആഭ്യന്തര മന്ത്രാലയത്തിന് അധികാരം നൽകുന്നു.
2017ന്റെ അവസാനത്തിലാണ് പ്രവാസികൾക്ക് ഖത്തറിൽ സ്ഥിരതാമസാനുമതി നൽകുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അനുമതി നൽകുന്നത്. മന്ത്രാലയത്തിന്റൈ നടപടിയെ സ്വാഗതം ചെയ്ത് പ്രവാസി സമൂഹം മുന്നോട്ട് വന്നിരുന്നു.