ദുബൈ: കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കോട്ടുമല ടി.എം ബാപ്പു മുസ്ല്യരുടെ വിയോഗം താങ്ങാനാവാതെ പ്രവാസികളും. അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ ബാപ്പു മുസ്ല്യാർ പ്രവാസികളുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു. കടമേരി റഹ്മാനിയ്യ അറബിക് കോളേജ് പ്രിൻസിപ്പൾ കൂടിയായ അദ്ദേഹം ഏറ്റവും ഒടുവിലായി പങ്കെടുത്ത പരിപാടി ഇക്കഴിഞ്ഞ നവംബർ 25ന് ദുബായിൽ നടന്ന കടമേരി റഹ്മാനിയ്യ കോളേജിന്റെ യു.എ.ഇ കമ്മിറ്റിയുടെ പ്രവർത്തക കൺവൻഷനായിരുന്നു.

കോട്ടുമല ബാപ്പു മുസ്ല്യാരുടെ വിയോഗം കേരളത്തിലെ മുസ്ലിം സമുദായത്തിന് തീരാനഷ്ടംമാണെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറർ എ.സി ഇസ്മയിൽ എന്നിവർ അനുശോചിച്ചു. നിലപടുകളിലെ കാർക്കശ്യവും തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള കാര്യപ്രാപ്തിയുമാണ് കോട്ടുമല ബാപ്പു മുസ്ല്യരുടെ പ്രത്യേഗതയാണെന്ന് ദുബായ് കെ.എം.സി.സി സംസഥാന കമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു.

ആക്റ്റിങ് പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം ആക്ടിങ് ജന:സെക്രട്ടറി അബ്ദുൾഖാദർ അരിപ്പാംബ്ര മറ്റു ഭാരവാഹികളായ മുസ്തഫ തിരൂർ,പി.ഉസ്മാൻ തലശ്ശേരി,എൻ.കെ ഇബ്രാഹിം,എം.എ മുഹമ്മദ് കുഞ്ഞി,അഡ്വ:സാജിദ് അബൂബക്കർ,ഇസ്മയിൽ ഏറാമല, ആർ.ഷുക്കൂർ,ഇസ്മായിൽ അരൂകുറ്റി എന്നിവരും ബാപ്പു മുസ്ല്യാരുടെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.