കുവൈത്ത് സിറ്റി: കഴിഞ്ഞ എട്ടുമാസത്തിനിടയിൽ കുവൈത്തിൽ നിന്ന് വിവിധ കാരണങ്ങളാൽ 22,000 വിദേശികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കപ്രകാരം 22,000 പേരെയാണ് വിവിധ കാരണങ്ങളാൽ കുവൈറ്റിൽ നിന്ന് തിരികെ അയച്ചത്.

ഇന്ത്യ, ഈജിപ്ത്, ഫിലിപ്പെൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ അധികവുമെന്നാണ് റിപ്പോർട്ട്. തൊഴിൽനിയമലംഘനങ്ങൾ, ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത്
അടക്കമുള്ള ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളിൽ ഉൾപ്പെട്ടവരാണ് നാടുകടത്തൽ നേരിട്ടത്.

മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ട എണ്ണായിരത്തോളംപേരും ഈകൂ ട്ടത്തിലുണ്ട്. എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർ കൂടുതലും അറബ് വംശജരുമാണ്. അതുപോലെ തന്നെ തൊഴിൽ, താമസകുടിയേറ്റ നിയമലംഘകരായി മാറിയിട്ടുള്ള 80,000 വിദേശികൾക്കെതിരെ ശക്തമായ നടപടി സ്വീകരി ക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.