- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
75 വയസ് കഴിഞ്ഞ വിദേശ ഡോക്ടർമാരുടെ സേവനം മതിയാക്കുന്നു ; കുവൈത്തിലെ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന വിദേശ ഡോക്ടർമാർക്ക് തിരിച്ചടി
രാജ്യത്തെ 75 വയസ് കഴിഞ്ഞ വിദേശ ഡോക്്ടർമാരുടെ സേവനം മതിയാക്കാൻ തീരുമാനം. ഇതോടെ രാജ്യത്തെ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന 75 വയസ്സ് കഴിഞ്ഞ വിദേശ ഡോക്ടർമാർക്ക് ജോലി മതിയാക്കി നാ്ട്ടിലേക്ക് പോകേണ്ടി വരും. 65 വയസ്സ് കഴിഞ്ഞ ഡോക്ടർമാരെ ഒഴിവാക്കണമെന്ന പാർലമെന്റ് സമിതിയുടെ ആവശ്യം നിരാകരിച്ചാണ് സിവിൽ സർവീസ് കമ്മീഷൻ പുതിയ തീരുമാനമെടുത്തത്. പൊതുമേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം എന്നതാണ് അടിസ്ഥാന ലക്ഷ്യമെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ വിദേശികളെ ആശ്രയിക്കുന്നത് പൂർണമായി അവസാനിപ്പിക്കാൻ സാധ്യമല്ലെന്ന് സിവിൽ സർവിസ് കമീഷൻ മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിന്നീട് വിദേശി ഡോക്ടർമാരുടെ പരമാവധി സേവന പ്രായം 75 വയസ്സാക്കി സിവിൽ സർവീസ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു . വിദഗ്ധരായാലും 65 വയസ്സ് കഴിഞ്ഞ ഡോക്ടർമാർക്ക് ശസ്ത്രക്രിയയുൾപ്പെടെ കാര്യങ്ങൾ പ്രയാസമായിരിക്കുമെന്നായിരുന്നു. പാർലമെന്റ് സമിതിയുടെ വാദം .അതേസമയം പാർലമെന്റ് സമിതിയുടെ നിർദ്ദേശം പരിഗണിച്ച ശേഷമാണ് വിദേശ ഡോക്ടർ
രാജ്യത്തെ 75 വയസ് കഴിഞ്ഞ വിദേശ ഡോക്്ടർമാരുടെ സേവനം മതിയാക്കാൻ തീരുമാനം. ഇതോടെ രാജ്യത്തെ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ചെയ്യുന്ന 75 വയസ്സ് കഴിഞ്ഞ വിദേശ ഡോക്ടർമാർക്ക് ജോലി മതിയാക്കി നാ്ട്ടിലേക്ക് പോകേണ്ടി വരും.
65 വയസ്സ് കഴിഞ്ഞ ഡോക്ടർമാരെ ഒഴിവാക്കണമെന്ന പാർലമെന്റ് സമിതിയുടെ ആവശ്യം നിരാകരിച്ചാണ് സിവിൽ സർവീസ് കമ്മീഷൻ പുതിയ തീരുമാനമെടുത്തത്. പൊതുമേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം എന്നതാണ് അടിസ്ഥാന ലക്ഷ്യമെങ്കിലും ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ വിദേശികളെ ആശ്രയിക്കുന്നത് പൂർണമായി അവസാനിപ്പിക്കാൻ സാധ്യമല്ലെന്ന് സിവിൽ സർവിസ് കമീഷൻ മേധാവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പിന്നീട് വിദേശി ഡോക്ടർമാരുടെ പരമാവധി സേവന പ്രായം 75 വയസ്സാക്കി സിവിൽ സർവീസ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു . വിദഗ്ധരായാലും 65 വയസ്സ് കഴിഞ്ഞ ഡോക്ടർമാർക്ക് ശസ്ത്രക്രിയയുൾപ്പെടെ കാര്യങ്ങൾ പ്രയാസമായിരിക്കുമെന്നായിരുന്നു. പാർലമെന്റ് സമിതിയുടെ വാദം .അതേസമയം പാർലമെന്റ് സമിതിയുടെ നിർദ്ദേശം പരിഗണിച്ച ശേഷമാണ് വിദേശ ഡോക്ടർമാരുടെ സേവനം അവസാനിപ്പിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചതെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.