റെ നാളായി ചർച്ചയിലുള്ള വിദേശികളുടെ ചികിത്സാ നിരക്ക് വർദ്ധനവ് രണ്ട് ദിവസത്തിനുള്ളിൽ പ്രാബല്യത്തിലാകുമെന്ന് സൂചന. ഇക്കാര്യം കുവൈത്ത് ആരോഗ്യമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ട്. ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിദേശികളുടെ ചികിത്സാനിരക്ക് വർദ്ധന രണ്ടു ദിവസത്തിനുള്ളിലുണ്ടാകുമെന്നു മന്ത്രി ഡോ ജമാൽ അൽ ഹർബി വ്യക്തമാക്കിയത്.

വർദ്ധനവിന്റെ ആദ്യഘട്ടം സന്ദർശക വിസയിൽ എത്തുന്നവർക്ക് മാത്രമായിരിക്കും.രണ്ടാം ഘട്ടത്തിൽ മാത്രമാണ് സ്ഥിരതാമസക്കാരായ വിദേശികൾക്ക് നിരക്ക് വർദ്ധന നടപ്പാക്കുക. രാജ്യത്തെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന നിരക്കുകളോട് ഏറെക്കുറെ അടുത്ത് നിൽക്കുന്ന ഫീസ് ഘടനയാകും മന്ത്രാലയം പ്രഖ്യാപിക്കുക എന്ന് നേരത്തെ തന്നെ ആരോഗ്യമന്ത്രി സൂചന നൽകിയിരുന്നു.

12 വയസ് താഴെ പ്രായമുള്ള വിദേശികളായ കുട്ടികൾക്ക് അർബുദരോഗ ചികിത്സ പൂർണമായും സൗജന്യക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മതിയായ താമസരേഖകൾ ഉള്ളവരും കുവൈത്തിൽ വെച്ച് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായ കുട്ടികൾക്കു ആണ് സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭിക്കുക.