മനാമ :ബഹ്‌റിനിൽ വിദേശികൾക്ക് ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് ഫീസ് നല്‌കേണ്ടി വന്നേക്കുമെന്ന് സൂചന. ശൗചാലയങ്ങൾക്ക് നൽകി വരുന്ന സബ്സിഡി എടുത്ത് മാറ്റുന്നത് സംബന്ധിച്ച ബിൽ പാർലമെന്റിൽ എംപിമാരുടെ വോട്ടിങിനായി അടുത്ത പാർലമെന്റിൽ അവതരിപ്പിക്കുന്നതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമാവുക.

ബില്ല് നിയമമായാൽ സബ്സിഡി എടുത്തുകളയുകയും, ബഹ്റൈനികളല്ലാത്ത വർ ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് ഫീസ് ഏർപ്പെടുത്തുകയും ചെയ്യും. വെള്ളത്തിന്റെ ചാർജിന്റെ 10 ശതമാനമായിരിക്കും ഈടാക്കുക.

നിലവിൽ ഗവണ്മെന്റ് നൽകുന്ന 100 ശതമാനം സബ്സിഡി ഒഴിവാക്കി ഫീസ് ഏർപ്പെടുത്തു ന്നതിലൂടെ ഗവണ്മെന്റ് ചെലവ് കുറയ്ക്കാനാകും. ഇതു സംബന്ധിച്ച 2006ലെ നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് ബില്ല്.ബഹ്റൈനി ഗാർഹിക മേഖലയെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.