- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ജോലികൾ ഒഴികെ എല്ലാ തൊഴിലുകളിലേക്കും പ്രൊഫഷൻ മാറുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി; മലയാളികളടങ്ങുന്ന വിദേശി സമൂഹത്തിന് തിരിച്ചടി
മൂന്ന് ജോലികൾ ഒഴികെ എല്ലാ തൊഴിലുകളിലേക്കും പ്രൊഫഷൻ മാറുന്നതിന് വിലക്ക് ഏർപ്പെടുത്താൻ സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. മറ്റു പ്രഫഷനുകളിലുള്ള വീസകളിൽ സൗദിയിലെത്തുന്ന വിദേശികൾക്ക് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് പ്രൊഫഷൻ മാറ്റാൻ അവസരമുണ്ടായിരുന്നു. പുതിയ തീരുമാനം വന്നതോടെ പുതിയ വീസകളിൽ എത്തുന്നവർക്ക് പ്രൊഫഷൻ മാറ്റാൻ കഴിയില്ല തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് മാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്‌സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ പ്രൊഫഷൻ മാറ്റം നിർത്തിവെക്കൽ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ സ്വദേശികൾ ലഭ്യമല്ലാത്ത മൂന്ന് തൊഴിലുകളിലേക്ക് െപ്രാഫഷൻ മാറുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. കാർഷിക ജോലിക്കാർ, മുക്കുവർ, ഇടയന്മാർ എന്നീ തൊഴിലുകളിലേക്ക് പ്രൊഫഷൻ മാറുന്നതിന് വിലക്കില്ല.കൂടാതെ എഞ്ചിനീയറിങ് ജോലികൾ പോലുള്ള പ്രൊഫഷനുകളിലേക്ക് മാറുന്നതിന് തൊഴിൽ മന്ത്രാലയവും സൗദി എഞ്ചിനീയറിങ് അസോസിയേഷനും ചേർന്ന് മുമ്പ് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തിയി
മൂന്ന് ജോലികൾ ഒഴികെ എല്ലാ തൊഴിലുകളിലേക്കും പ്രൊഫഷൻ മാറുന്നതിന് വിലക്ക് ഏർപ്പെടുത്താൻ സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. മറ്റു പ്രഫഷനുകളിലുള്ള വീസകളിൽ സൗദിയിലെത്തുന്ന വിദേശികൾക്ക് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് പ്രൊഫഷൻ മാറ്റാൻ അവസരമുണ്ടായിരുന്നു. പുതിയ തീരുമാനം വന്നതോടെ പുതിയ വീസകളിൽ എത്തുന്നവർക്ക് പ്രൊഫഷൻ മാറ്റാൻ കഴിയില്ല
തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് മാധ്യമം വഴിയാണ് വിവരം പുറത്തുവിട്ടത്‌സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ പ്രൊഫഷൻ മാറ്റം നിർത്തിവെക്കൽ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് ഭേദഗതിക്ക് പിന്നിലെന്നാണ് സൂചന.
എന്നാൽ സ്വദേശികൾ ലഭ്യമല്ലാത്ത മൂന്ന് തൊഴിലുകളിലേക്ക് െപ്രാഫഷൻ മാറുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. കാർഷിക ജോലിക്കാർ, മുക്കുവർ, ഇടയന്മാർ എന്നീ തൊഴിലുകളിലേക്ക് പ്രൊഫഷൻ മാറുന്നതിന് വിലക്കില്ല.കൂടാതെ എഞ്ചിനീയറിങ് ജോലികൾ പോലുള്ള പ്രൊഫഷനുകളിലേക്ക് മാറുന്നതിന് തൊഴിൽ മന്ത്രാലയവും സൗദി എഞ്ചിനീയറിങ് അസോസിയേഷനും ചേർന്ന് മുമ്പ് കൂടുതൽ നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.
പുതിയ നിയമം സൗദിയിൽ ജോലി ചെയ്യുകയും പുതിയ വീസകളിൽ സൗദിയിലേക്ക് വരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിദേശികൾക്ക് തിരിച്ചടിയായേക്കുമെന്നാണ് കണക്കാക്കുന്നത്. തൊഴിൽ നിയമം അനുസരിച്ച് താമസാനുമതി രേഖ (ഇഖാമ)യിൽ ചേർത്തിട്ടുള്ള പ്രൊഫഷന് വിരുദ്ധമായ തൊഴിലുകളിൽ വിദേശികൾ ഏർപ്പെടുന്നത് നിയമ ലംഘനമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രൊഫഷനുകളിലുള്ള വീസകൾ പലപ്പോഴും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിലെല്ലാം കിട്ടിയ വീസകളിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന ശേഷം പ്രൊഫഷൻ മാറ്റുകയാണ് സ്ഥാപനങ്ങളും തൊഴിലാളികളും ചെയ്തിരുന്നത്.