റബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന് ശിപാർശ. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ഗതാഗത വകുപ്പ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ ശിപാർശയുള്ളത്.ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് ഗതാഗത മന്ത്രാലയം സർക്കാറിന് സമർപ്പിച്ചതായി പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജിസിസി-അറബ് രാജ്യങ്ങളിൽനിന്നുള്ളവർ,അടക്കമുള്ള വിദേശികൾ ഒന്നിലധികം വാഹനങ്ങൾ സ്വന്തമാക്കുന്നതിന് വിലക്കേർപ്പെടുത്താനാണ് നിർദേശിച്ചിരി്ക്കു ന്നത്..

രാജ്യത്തെ വാഹനങ്ങളുടെ മൊത്തം എണ്ണവും, റോഡുകൾക്ക് അവയെ ഉൾക്കൊള്ളാനുള്ള ശേഷിയും സംബന്ധിച്ച് ഗതാഗത വകുപ്പ് താരതമ്യ പഠനം നടത്തുകയുണ്ടായി. ഏകദേശം 19 ലക്ഷം വാഹനങ്ങൾ ഉള്ളതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.എന്നാൽ, രാജ്യത്തെ റോഡുകൾക്ക് 12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി മാത്രമാണുള്ളത്. ശേഷിയെക്കാളും വാഹനങ്ങളുടെ ആധിക്യമാണ് ഗതാഗതക്കുരുക്കിനു കാരണമെന്നാണ് കണ്ടെത്തൽ.

ആയതിനാൽ,വിദേശികളുടെ വാഹന രജിസ്ട്രേഷൻ നടപടികൾ നിയന്ത്രിക്കണമെന്ന ആവശ്യമുയർന്നസാഹചര്യത്തിലാണ് പഠന റിപ്പോർട്ട് തയ്യറാക്കിയത്.ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ വിദേശികളുടെ ൈഡ്രവിങ് ലൈസൻസിന് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.മുമ്പ് വിദേശികൾക്ക് 10-വർഷത്തേക്ക് നൽകിയിരുന്ന ഡ്രൈവിങ് ലൈസൻസ് ഇപ്പോൾ ഇഖാമയുടെ കാലാവധിയുമായി ബന്ധപ്പെടുത്തിയാണ് അനുവദിക്കുന്നത്. ഒപ്പം,അധികൃതർ നിശ്ചയിച്ചിട്ടുള്ള തസ്തികയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.കൂടാതെ,രാജ്യത്തെ ചില പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിന് ടോൾ ഏർപ്പെടുത്താനുള്ള പഠനവും അധികൃതർ നടത്തിവരുകയാണ് റിപ്പോർട്ടുള്ളത്.