ഡാലസ് : ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ഓർഗനൈസേഷൻസംഘടനാ ഭാരവാഹികളായ ഡോ. സാക്ക് വർഗീസ് (ലണ്ടൻ), അറ്റോർണി ലാൽവർഗീസ് (ഡാലസ്), ഡോ. ടൈറ്റസ് മാത്യുസ് (കാൽഗറി), റവ. ഡോ.എം.ജെ.ജോസഫ്(കോട്ടയം) എന്നിവർ ചേർന്ന് രചിച്ച എക്സ്പാൻസസ് ഓഫ്‌ഗ്രേയ്സ് എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഏപ്രിൽ 27ന്തിരുവല്ലയിൽ നിർവ്വഹിച്ചു.

ജന്മശതാബ്ദി ആഘോഷിക്കുന്ന മാർത്തോമാ വലിയ മെത്രാപ്പൊലീത്താ ഫിലിപ്പോസ്മാർ ക്രിസസോസ്റ്റം തിരുമേനിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ചപുസ്തകത്തിന്റെ പ്രസിദ്ധീകരണം തിരുവല്ല സിഎസ്എസ് ആണ്ഏറ്റെടുത്തിരിക്കുന്നത്. ഏപ്രിൽ 27 ന് തിരുവല്ലായിൽ നടന്നജന്മശതാബ്ദി ആഘോഷചടങ്ങിൽ മെത്രാപ്പൊലീത്താ ജോസഫ് മാർത്തോമ്മാപുസ്തകത്തിന്റെ കോപ്പി ക്രിസോസ്റ്റം തിരുമേനിക്ക് നൽകിയാണ് പ്രകാശന
കർമ്മം നിർവ്വഹിച്ചത്.

പുസ്തകത്തിന്റെ പ്രതികൾ മാർത്തോമ ലിറ്ററേച്ചർ സൊസൈറ്റി(ന്യുയോർക്ക്), മാർത്തോമ ബുക്ക് ഡെപ്പോ(തിരുവല്ല), www. amazon.comഎന്നിവിടങ്ങളിൽ ലഭ്യമാണെന്ന് പ്രസാദകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ലാൽ വർഗീസ്(ഡാലസ്) : 214 695 5607