മനാമ : ബഹ്‌റിനിലെ ഗവണ്മെന്റ് സ്‌കൂളുകളിൽ പ്രവാസി വിദ്യാർത്ഥികൾക്ക് ഫീസ് ഏർപ്പെടുത്ത ണമെന്ന ആവശ്യവുമായി വീണ്ടും എംപി രംഗത്ത്.ഗവണ്മെന്റ് സ്‌കൂളുകളിൽ പഠിക്കുന്ന ബഹ്റിനികളല്ലാത്ത വിദ്യാർത്ഥികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.

വർഷത്തിൽ 400 ദിനാർ ഫീസ് ഏർപ്പെടുത്താനാണ് സാധ്യത. എംപി ജലാൽ ഖാദിം ആണ് പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന വിദേശികളായ വിദ്യാർത്ഥികൾക്ക് നിർബന്ധമായും ഫീസ് ഏർപ്പെടുത്തണമെന്നുള്ള നിർദ്ദേശം മുന്നോട്ട് വച്ചത്.

നിലവിലുള്ള വിദ്യഭ്യാസ നിയമത്തിൽ ഭേദഗതി വരുത്തി നോൺ-ബഹ്റിനി വിദ്യാർത്ഥികൾക്ക് ഫീസ് ഏർപ്പെടുത്താനാണ് എംപിയുടെ നിർദ്ദേശം.400 ദിനാർ ഫീസ് ഏർപ്പെടുത്തുന്നതിലൂടെ 6.7 മില്യൺ ദിനാർ രാജ്യത്തിന് ലഭിക്കുമെന്ന് എംപി ചൂണ്ടിക്കാണിച്ചു.