നുവാദമില്ലാതെ യുവതിയുടെ ചിത്രം ഫെയ്‌സ് ബുക്കിൽ നിന്ന ഡൗൺലോഡ് ചെയ്ത് സ്വന്തം പേജിൽ പോസ്റ്റ് ചെയ്ത കേസിൽ ഖത്തറിൽ പ്രവാസിക്ക് ജയിൽ ശിക്ഷ. ദോഹ ക്രിമിനൽ കോടതിയാണ് പ്രവാസി യുവാവിന്‌രണ്ട് വർഷം ജയിലും 30,000 ദിനാർ പിഴയും വിധിച്ചിരിക്കുന്നത്.

അപരിചിതനായ വ്യക്തിയുടെ ഫേസ്‌ബുക് പേജിൽ തന്റെ സുഹൃത്തിന്റെ ഫോട്ടോ കണ്ട വ്യക്തി സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. യുവതിയുമായി ബന്ധം സ്ഥാപിക്കാമെന്ന കണക്കുകൂട്ടലിലാണ് ഫേസ്‌ബുകിൽ ഫോട്ടോപോസ്റ്റ് ചെയ്തതെങ്കിലും സംഭവം ഇരുവരും തമ്മിൽ വാഗ്വാദത്തിനിടയാക്കുകയും യുവതി പരാതി നൽകുകയുമായിരുന്നുവെന്ന് പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു.

പ്രതി സ്ത്രീയുമായി ഒരു ബന്ധം സ്ഥാപിക്കാനും ശ്രമിച്ചു. കോടതി ഇയാൾ സ്ത്രീയുടെ സ്വകാര്യത ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചത്. സ്വകാര്യതയെ ദുരുപയോഗം ചെയ്‌തെന്നും നിരീക്ഷിച്ചു.കൂടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാനായി ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റും സാമഗ്രികളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.