- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ നിലമ്പൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി: റിയാദിൽ ഹൃദയസ്തംഭനം മൂലം മരിച്ചത് നിലമ്പൂർ സ്വദേശി
റിയാദ്: സൗദിയിൽ നിലമ്പൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വഴിക്കടവ് കമ്പടക്കല്ല് പള്ളിശ്ശേരി അബൂബക്കറിന്റെ മകൻ ഷംസുദ്ദീനെ (48) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായ ഇദ്ദേഹം ഇന്നലെ (വ്യാഴാഴ്ച) ഉച്ച കഴിഞ്ഞിട്ടും ജോലിക്കെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ താമസസ്ഥലത്ത് ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം ഹൃദയസ്തംഭനം എന്നാണ് പൊലീസ് രേഖയിലുള്ളത്. രണ്ട് പതിറ്റാണ്ടായി റിയാദിൽ പ്രവാസിയായിരുന്നു ഷംസുദീൻ. ഭാര്യ: റുഖിയ. മക്കൾ: ഫാത്തിമ ഹന്ന, ഫാത്തിമ ഷെറിൻ, അഫ്രീദ
റിയാദ്: സൗദിയിൽ നിലമ്പൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വഴിക്കടവ് കമ്പടക്കല്ല് പള്ളിശ്ശേരി അബൂബക്കറിന്റെ മകൻ ഷംസുദ്ദീനെ (48) ആണ് ബത്ഹയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായ ഇദ്ദേഹം ഇന്നലെ (വ്യാഴാഴ്ച) ഉച്ച കഴിഞ്ഞിട്ടും ജോലിക്കെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ താമസസ്ഥലത്ത് ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം ഹൃദയസ്തംഭനം എന്നാണ് പൊലീസ് രേഖയിലുള്ളത്. രണ്ട് പതിറ്റാണ്ടായി റിയാദിൽ പ്രവാസിയായിരുന്നു ഷംസുദീൻ. ഭാര്യ: റുഖിയ. മക്കൾ: ഫാത്തിമ ഹന്ന, ഫാത്തിമ ഷെറിൻ, അഫ്രീദ
Next Story